മുപ്പത് വർഷത്തോളം വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അധ്യാപകൻ കസ്റ്റഡിയിൽ; മലപ്പുറം നഗരസഭയിലെ സിപിഐഎം മുൻ കൗൺസിലർ കെവി ശശികുമാർ ആണ് പിടിയിലായത്

Spread the love

സ്വന്തം ലേഖിക

മലപ്പുറം :വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ അധ്യാപകൻ കസ്റ്റഡിയിൽ. മലപ്പുറം നഗരസഭയിലെ സിപിഐഎം മുൻ കൗൺസിലർ കൂടിയായ കെവി ശശികുമാർ ആണ് പിടിയിലായത്. പീഡന പരാതിക്ക് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു.

സെൻ്റ് ജമാസ് സ്കൂളിലെ മുൻ അധ്യാപകനാണ് ശശികുമാർ. മാർച്ചിലാണ് ഇയാൾ സ്കൂളിൽ നിന്ന് വിരമിച്ചത്. വിരമിച്ചതിനു ശേഷം ഇയാൾ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിനു മറുപടി പീഡന പരാതികൾ ഉയരുകയായിരുന്നു. അധ്യാപകനായി ജോലി ചെയ്ത 30 വർഷത്തിൽ ഇയാൾ അറുപതോളം വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു എന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂർവവിദ്യാർത്ഥിനികൾ നൽകിയ പരാതിക്ക് പിന്നാലെ മലപ്പുറം വനിതാ സ്റ്റേഷനിൽ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. തുടർന്ന് ഇയാൾ ഒളിവിൽ പോയി.2019ൽ പീഡനവിവരം മാനേജ്മെൻ്റിനെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് പൂർവ വിദ്യാർത്ഥി കൂട്ടായ്മ കുറ്റപ്പെടുത്തി. സംഘടനക്ക് വേണ്ടി ബീന പിള്ള, മിനി സക്കീർ എന്നിവരാണ് വാർത്താസമ്മേളനം നടത്തിയത്.