play-sharp-fill
റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിക്ക് മർദ്ദനം: ബൈക്ക് തടഞ്ഞ് ചാവി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു, പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പോലീസ്

റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിക്ക് മർദ്ദനം: ബൈക്ക് തടഞ്ഞ് ചാവി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു, പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പോലീസ്

 

മലപ്പുറം: സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചതായി പരാതി. സംഭവത്തിൽ പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ലന്ന് ആരോപണം.

 

ഈ മാസം 18നാണ് വിദ്യാർത്ഥിക്ക് മർദനമേറ്റത്. കിഴിശ്ശേരി മുണ്ടംപറമ്പിലെ റീജനൽ കോളേജ് രണ്ടാം വർഷ വിദ്യാർത്ഥി കെ മുഹമ്മദ്‌ നിഹാൽ (20) എന്ന വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. ഇതേ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികൾ തന്നെയാണ് നിഹാലിനെ റാഗിങ്ങിന്റെ പേരിൽ മർദിച്ചത്.


 

വൈകിട്ട് കോളേജ് വിട്ട് വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്ന നിഹാലിനെ സീനിയർ വിദ്യാർത്ഥികൾ മുണ്ടംപ്പറമ്പ് അങ്ങാടിയിൽ വെച്ച് തടഞ്ഞ് വെക്കുകയും ചാവി കൊണ്ട് മുഖത്തും തലക്കും കുത്തി പരുക്കേൽപ്പിക്കുകയുമായിരുന്നു. മർദ്ദനത്തിൽ വിദ്യാർഥിയുടെ തലപൊട്ടി നാല് തുന്നിക്കെട്ടുകൾ ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ കോളേജ് അധികൃതരുടെ ഭാഗത്ത്‌ നിന്നുള്ള റിപ്പോർട്ട്‌ കിട്ടിയാൽ മാത്രമേ തുടർ നടപടികൾ സാധ്യമാവുകയുള്ളു എന്നാണ് പൊലീസ് പറയുന്നത്.