
മലപ്പുറത്ത് കുട്ടികളുടെ കരോള്‍ സംഘത്തിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; പ്രകോപനമില്ലാതെ കരോളുമായി ഇറങ്ങിയ കുട്ടികളെ മദ്യപസംഘം പട്ടികയും വടിയും ഉപയോഗിച്ച് അടിച്ചോടിച്ചു; മർദ്ദനത്തിൽ അഞ്ചു കുട്ടികള്‍ക്ക് പരിക്ക്
മലപ്പുറം; കരോള്‍ സംഘത്തിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കരോളുമായി ഇറങ്ങിയ ഇരുപത്തഞ്ചോളം കുട്ടികളുടെ സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായത്. മദ്യപസംഘം പ്രകോപനമില്ലാതെ പട്ടികയും വടിയും ഉപയോഗിച്ച് അടിച്ചോടിക്കുകയായിരുന്നുവെന്നാണ് പരാതി. കരോളിനു വേണ്ടി കുട്ടികള്‍ വാടകയ്ക്ക് എടുത്ത വാദ്യോപകരണങ്ങളും സംഘം നശിപ്പിച്ചു.
മലപ്പുറം പെരുമുക്കിൽ ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവമുണ്ടായത്. മര്‍ദനത്തില്‍ പരിക്കേറ്റ അഞ്ചു കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പോലീസ് കേസെടുത്തു.
നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തിയെങ്കിലും ആക്രമികള്‍ ഓടിരക്ഷപ്പെട്ടു. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0