മലപ്പുറത്ത് തെരുവുനായ ബൈക്കിന് കുറുകെ ചാടി; നിയന്ത്രണം വിട്ട് ബൈക്ക് കാറിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
മലപ്പുറം: തെരുവുനായ മുന്നിൽ ചാടിയുണ്ടായ അപകടത്തിൽ ബെെക്ക് യാത്രികൻ മരിച്ചു. എടപ്പാൾ വൈദ്യർമൂല സ്വദേശി വിപിൻദാസ് (31) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.
എടപ്പാൾ പൊന്നാനി റോഡിലാണ് അപകടം നടന്നത്. രാത്രിയിൽ യുവാവ് ബൈക്കുമായി റോഡിലൂടെ പോകുമ്പോൾ അപ്രതീക്ഷിതമായി നായ ബൈക്കിനു മുന്നിൽ ചാടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു കാറിൽ ചെന്ന് ഇടിച്ചാണ് അപകടം ഉണ്ടായത്. യുവാവിനെ ഇടിച്ചിട്ട കാർ നിർത്താതെ പോവുകയായിരുന്നു.
Third Eye News Live
0