യുവതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ കൈക്കലാക്കി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം; മലപ്പുറം സ്വദേശി അറസ്റ്റില്‍

Spread the love

കൊച്ചി: യുവതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ കൈക്കലാക്കി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച ആള്‍ കൊച്ചിയില്‍ പിടിയിലായി.

video
play-sharp-fill

മലപ്പുറം സ്വദേശി അജിത്തിനെയാണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാളുടെ ഫോണില്‍ നിന്ന് നിരവധി സ്ത്രീകളുടെ സ്വകാര്യ വീഡിയോയും ഫോട്ടോയും കണ്ടെത്തിയിരുന്നു.

കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ മാനേജരായി ജോലി നോക്കുകയായിരുന്നു അജിത്ത്.ട്രെയിനിയായി എത്തിയ യുവതിയുടെ ഫോണ്‍ വൈഫയ് ഉപയോഗവുമായി ബന്ധപ്പെട്ട് എന്ന പേരില്‍ ഇയാള്‍ പലതവണ പരിശോധിച്ചു.യുവതിയുടെ ഫോണിലുണ്ടായിരുന്ന സ്വകാര്യ ദൃശ്യങ്ങള്‍ അവരറിയാതെ സ്വന്തം ഫോണിലേക്ക് അയച്ചു. മദ്യപിച്ചും അല്ലാതെയും പലതവണ ഇയാള്‍ യുവതിയെ ശല്യം ചെയ്തു.സ്ഥാപനത്തില്‍ പരാതിപ്പെട്ടപ്പോള്‍ ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ യുവതിക്ക് അഞ്ജാത വാട്‌സാപ്പ് കോള്‍ വരികയും സ്വകാര്യ ദൃശ്യങ്ങള്‍ കയ്യിലുണ്ട് പണം തന്നില്ലെങ്കില്‍ അവ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ആദ്യം ഗൗരവമായി എടുത്തില്ലെങ്കിലും നമ്ബറില്‍ നിന്ന് സ്വന്തം ഫോട്ടോകള്‍ ലഭിച്ചതോടെ യുവതി പൊലീസില്‍ പരാതിപ്പെട്ടു. കേസെടുത്ത പൊലീസ് മൊബൈല്‍ നമ്ബര്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയപ്പോഴാണ് ഇയാള്‍ ബെംഗളൂരുവില്‍ ഉണ്ടെന്ന് അറിഞ്ഞതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പിടികൂടിയ പ്രതിയുടെ മൊബൈല്‍ പരിശോധിച്ചപ്പോഴാണ് നിരവധി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇയാളുടെ ഫോണിലുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തതോടെ കൂടുതല്‍ പേര്‍ പരാതിയുമായി എത്തുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.