video
play-sharp-fill
മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രികന് ദാരുണാന്ത്യം; മരിച്ചത് ഇടുക്കി ചെറുതോണി സ്വദേശി; മൂന്നുപേർക്ക് പരിക്ക്

മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രികന് ദാരുണാന്ത്യം; മരിച്ചത് ഇടുക്കി ചെറുതോണി സ്വദേശി; മൂന്നുപേർക്ക് പരിക്ക്

സ്വന്തം ലേഖകൻ

മലപ്പുറം: പുതുപൊന്നാനിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാര്‍ യാത്രക്കാരൻ മരിച്ചു. ഇന്നു പുലർച്ചെ അഞ്ചു മണിക്കായിരുന്നു അപകടം നടന്നത്. ഇടുക്കി ചെറുതോണി സ്വദേശി ജോവിഷ് ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ചെറുതോണി സ്വദേശികളായ രാജേഷ്, വിനോദ്, കാർ ഡ്രൈവർ രാജേഷ് എന്നിവർ പരിക്കുകളോടെ ചികിത്സയിലാണ്. അപകടത്തിൽ കാർ പൂർണമായി തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റവരെ ആദ്യം പൊന്നാനി താലൂക്ക് ആശുപത്രി, എടപ്പാളിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.