
മലപ്പുറം: ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിങ്കളാഴ്ച രാവിലെ ബൈക്കില്‍ കോളേജിലേയ്ക്ക് പോകുമ്പോളായിരുന്നു സംഭവം.
ഏലംകുളം ചെറുകര ആലും കുട്ടത്തിലെ റിട്ട. വാട്ടർ അതോറിറ്റി എ.ഇ കുമ്ബളക്കുഴി അഫ്സലിന്റെ മകൻ മുഹമ്മദ് ഫർഹാനാണ് (19) മരിച്ചത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ ബി.ടെക് വിദ്യാർത്ഥിയാണ്.
തൃശൂർ മുണ്ടൂരില്‍ ഫർഹാൻ ഓടിച്ച ബൈക്കും ടിപ്പർ ലോറിയുമിടിച്ചാണ് അപകടം. ഖബറടക്കം ചെറുകര ജുമാമസ്ജിദ് ഖബർസ്ഥാനില്‍ നടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


