വിനോദയാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബൈക്ക് അപകടം ; യുവാവിന് ദാരുണാന്ത്യം

Spread the love

മലപ്പുറം :  വിനോദയാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. കരുവാരക്കുണ്ട് തരിശ് സ്വദേശി മുഹമ്മദ് സനത് (18 )ആണ് മരിച്ചത് .

video
play-sharp-fill

കൂട്ടുകാരോടൊത്ത് വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് പൂക്കോട്ടുംപാടം പായമ്പാടത്ത് നിന്നും അപകടം സംഭവിക്കുന്നത്. ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

തലക്ക് ഗുരുതരമായി പരിക്ക് പറ്റിയ യുവാവിനെ നാട്ടുകാർ ഉടൻ പൂക്കോട്ടുംപാടം ആശുപത്രിയിലും നിലമ്പൂർ ഗവ: ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം നിലമ്പൂർ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group