മലപ്പുറത്ത് അമിതവേഗത്തിലെത്തിയ കാറിടിച്ച്‌ ഭര്‍ത്താവിന് ദാരുണാന്ത്യം; ഭാര്യ ഗുരുതര പരിക്കോടെ ആശുപത്രിയിൽ

Spread the love

സ്വന്തം ലേഖിക

മലപ്പുറം: റോഡിന്റെ തെറ്റായ വശത്തുകൂടി അമിതവേഗത്തിലെത്തിയ ഇന്നോവ കാറിടിച്ച്‌ ഇരുചക്രവാഹന യാത്രക്കാരില്‍ ഒരാള്‍ മരിച്ചു.

മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേറ്റു. കുറ്റിപ്പുറം-തിരൂ‌ര്‍ റോഡില്‍ മഞ്ചാടിയിലാണ് അപകടമുണ്ടായത്. പുത്തനങ്ങാടി സ്വദേശി അബ്‌ദുള്‍ ഖാദര്‍(48) ആണ് സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇദ്ദേഹത്തിന്റെ ഭാര്യ റുഖിയ(40) ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറില്‍ നിന്ന് പത്തടി ഉയരത്തിലേക്ക് തെറിച്ചുപോയി. അതീവ ഗുരുതരാവസ്ഥയിലായ റുഖിയയെ കോട്ടയ്‌ക്കലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുന്‍പില്‍ വാഹനങ്ങളൊന്നും ഇല്ലെന്നിരിക്കെ തെറ്റായ ദിശയില്‍ അമിതവേഗത്തില്‍ കാറ് പാഞ്ഞെത്തി ഇവരെ ഇടിക്കുകയായിരുന്നു. ശനിയാഴ്‌ച വൈകിട്ട് 4.30ന് നടന്ന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവരം പുറത്തായത്.

കാ‌ര്‍ അമിതവേഗത്തില്‍ എത്തുന്നത് കണ്ട് റോഡിന്റെ വശത്ത് നിര്‍ത്തിയിട്ടുപോലും സ്‌കൂട്ടറില്‍ വന്നിടിക്കുകയായിരുന്നു.