video
play-sharp-fill

മലപ്പുറത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം; ഗര്‍ഭിണിക്ക് ദാരുണാന്ത്യം

മലപ്പുറത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം; ഗര്‍ഭിണിക്ക് ദാരുണാന്ത്യം

Spread the love

മലപ്പുറം : ഇരുചക്ര വാഹനവും ലോറിയും കൂട്ടിയിടിച്ച്‌ ഗര്‍ഭിണിക്ക് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. 31കാരിയായ പ്രിജി ആണ് മരിച്ചത്. മലപ്പുറം ചന്തക്കുന്ന് യു പി സ്കൂളിന് മുന്നില്‍ വച്ച്‌ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. ഭര്‍ത്താവ് സുധീഷിനൊപ്പം ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്നു പ്രിജി.

 

 

 

 

 

 

 

 

ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ലോറിയുമായി കൂട്ടിയിടിച്ചതെന്നാണ് വിവരം. പ്രിജി ലോറിക്കടിയിലേയ്‌ക്ക് തെറിച്ച്‌ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം നിലമ്ബൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്‌ക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. സുധീഷിന്റെ പരിക്ക് സാരമുള്ളതല്ല.