
സ്വന്തം ലേഖകൻ
മലപ്പുറം: തുണിക്കടയുടെ ഗോഡൗണില്‍ തുണികള്‍ കൊണ്ടുമൂടിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മരണത്തിൽ ദുരൂഹത ആരോപിച്ച് കടയുടമയും ജീവനക്കാരും ഉള്‍പ്പെടെ അഞ്ച് പേർ പൊലീസ് കസ്റ്റഡിയിൽ.
ശനിയാഴ്ച ഉച്ചയ്ക്ക് 12ന് മമ്പാട് ടൗണിലാണ് സംഭവം. ഗോഡൗണില്‍ ആരോ തൂങ്ങിമരിച്ചതായി ജീവനക്കാരില്‍ ഒരാള്‍ പൊലീസിനെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ പി വിഷ്ണുവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി ഷട്ടര്‍ തുറന്നെങ്കിലും മൃതദേഹം കണ്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് അകത്തെ മുറിയില്‍ നിലത്ത് തുണികള്‍ കൊണ്ടുമൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. .മരിച്ചയാള്‍ മലപ്പുറം ജില്ലക്കാരനാണ്.