ട്രെയിൻ യാത്രക്കാരിയുടെ മാല പൊട്ടിച്ച കുപ്രസിദ്ധ കവർച്ചക്കാരൻ അപ്പച്ചൻ സജിത്തിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു: പ്രതി റിമാൻഡിൽ

Spread the love

എറണാകുളം: ആലപ്പുഴ – ധൻബാദ് എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരിയുടെ രണ്ടര പവൻ സ്വർണ്ണമാല ട്രെയിൻ ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന സമയം കവർച്ച ചെയ്ത് ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ട നിരവധി കവർച്ച കേസിലെ പ്രതിയും കാപ്പ ചുമത്തി ആലപ്പുഴ ജില്ലയിൽ നിന്നും പുറത്താക്കിയിട്ടുള്ള ആലപ്പുഴ പുന്നപ്ര തെക്ക് പഞ്ചായത്ത്

ആലിശ്ശേരി വീട്ടിൽ ഷാജി മകൻ അപ്പച്ചൻ സജിത്ത് എന്നപേരിൽ അറിയപ്പെടുന്ന കുപ്രസിദ്ധ കവർച്ചക്കാരൻ സജിത്തിനെ(31) കേരള ഗവൺമെന്റ് റെയിൽവേ പോലീസിന്റെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെയും സംയുക്തമായ അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തു.

പ്രതിയിൽ നിന്നും , പണയം വച്ചിരുന്ന ആലുവായിലെ സ്വർണ്ണപ്പണയ സ്ഥാപനത്തിൽ നിന്നും മോഷണ മുതൽ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം റെയിൽവേ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജോർജ്ജ് ജോസഫിന്റെ നേതൃത്വത്തിലുള്ള എറണാകുളം ഗവൺമെന്റ് റെയിൽവേ പോലീസ് സബ്ബ് -ഇൻസ്‌പെക്ടർമാരായ രതീഷ് പി. ആർ , ഇ. കെ അനിൽകുമാർ, ലൈജു. എസ് സിപിഒ മാരായ

ദിനിൽ, അനിൽകുമാർ, അനീഷ് കുമാർ അഖിൽ തോമസ്, ശ്രീശങ്കർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഇൻസ്പെക്ടർമാരായ ബിനോയ് ആന്റണി,അജയ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള എറണാകുളം സൗത്ത്,ആലുവ പോസ്റ്റ്‌ സബ്ബ് -ഇൻസ്‌പെക്ടർ മാരായ മണികണ്ഠൻ, പ്രയ്സ് മാത്യു, എ എസ് ഐ സിജോ സേവിയർ, ഫിലിപ്പ് ജോൺ കോൺസ്റ്റബിൾ മാരായ അജയഘോഷ്, അനീഷ്,

തോമസ്, ഷിജു അടങ്ങിയ ടീമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.
കുറ്റകൃത്യം നടന്ന ഉടൻ ട്രെയിനിൽ യാത്ര ചെയ്തിരുന്ന പോലീസ് ഓഫീസർമാർ കൃത്യസമയം എറണാകുളം റെയിൽവേ പോലീസ് ഇൻസ്‌പെക്ടർ ക്രിസ്പിൻ സാം മിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സി സി ടി വി ഫുട്ടേജുകൾ പരിശോധിച്ച് ഉടനടി പ്രതിയെകുറിച്ച് സൂചന ഉണ്ടാക്കി ഇരുപത്തി നാലു മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു.

എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തത് എറണാകുളം സബ് ജയിലിൽ അടച്ചു.