മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍ നവാഭിഷിക്തരായ 7 മെത്രാപ്പോലീത്താമാര്‍ ഓര്‍ത്തഡോക്‌സ് സഭ ഭദ്രാസന ചുമതലകള്‍ നല്‍കി; നവംബര്‍ 3-ാം തീയതി മുതല്‍ മെത്രാപ്പോലീത്താമാര്‍ പുതിയ ഭദ്രാസനങ്ങളില്‍ ചുമതലയേല്‍ക്കും
സ്വന്തം ലേഖകന്‍
കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍ നവാഭിഷിക്തരായ 7 മെത്രാപ്പോലീത്താമാര്‍ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ ഭദ്രാസന ചുമതലകള്‍ നല്‍കി. അതോടൊപ്പം നിലവില്‍ ഉണ്ടായിരുന്ന മെത്രാപ്പോലീത്താമാരുടെ ഭദ്രാസനങ്ങള്‍ പുനര്‍ക്രമീകരിക്കുകയും ചെയ്തു. സഭാ ഭരണഘടനയുടെ 64-ാം വകുപ്പ് അനുസരിച്ച്, സഭാ മാനേജിംഗ് കമ്മിറ്റിയുടെ ആലോചനയോടും, പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെ ശുപാര്‍ശയോടും കൂടിയാണ് പരിശുദ്ധ കാതോലിക്കാബാവാ നിയമനം നല്‍കിയിരിക്കുന്നത്. നവംബര്‍ 3-ാം തീയതി മുതല്‍ മെത്രാപ്പോലീത്താമാര്‍ പുതിയ ഭദ്രാസനങ്ങളില്‍ ചുമതലയേല്‍ക്കും.
കൊല്ലം: ഡോ. ജോസഫ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്താ
മാവേലിക്കര: ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്താ
ചെങ്ങന്നൂര്‍: ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ
കല്‍ക്കട്ട: അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ
കോട്ടയം: ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ
കുന്നംകുളം: ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ
യു.കെ.-യൂറോപ്പ്-ആഫ്രിക്ക: ഏബ്രഹാം മാര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്താ
സൗത്ത് വെസ്റ്റ് അമേരിക്ക: ഡോ. തോമസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ
അഹമ്മദാബാദ്: ഡോ. ഗീവര്‍ഗീസ് മാര്‍ തെയൊഫിലോസ് മെത്രാപ്പോലീത്താ
മദ്രാസ്: ഗീവര്‍ഗീസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്താ
മലബാര്‍: ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്താ
സുല്‍ത്താന്‍ ബത്തേരി: ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്താ
ഇടുക്കി: സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ
Whatsapp Group 1 | Whatsapp Group 2 |Telegram Group