മലങ്കര മാർത്തോമ്മാ സഭ പരിസ്ഥിതി സെമിനാർ നവംബർ 30 ന് ; കോട്ടയം -കൊച്ചി ഭദ്രാസന വികാരി ജനറൽ വെരി റവ മാത്യു ജോൺ ഉദ്ഘാടനം ചെയ്യും

Spread the love

സ്വന്തം ലേഖകൻ

മല്ലപ്പള്ളി: മലങ്കര മാർത്തോമ്മാ സുറിയാനി സഭ കോട്ടയം -കൊച്ചി ഭദ്രാസന പരിസ്ഥിതി സബ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 30/10/2024ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ പരയ്ക്കത്താനം ആശാ നിലയത്തിൽ വച്ച് പരിസ്ഥിതി സെമിനാർ സംഘടിപ്പിക്കുന്നു.

പരിസ്ഥിതിയും മാലിന്യ സംസ്കരണ മാർഗങ്ങളും എന്ന വിഷയത്തിലുള്ള സെമിനാറിന്റെ ഉദ്ഘാടനം കോട്ടയം -കൊച്ചി ഭദ്രാസന വികാരി ജനറൽ വെരി റവ മാത്യു ജോൺ നിർവഹിക്കും . ഭദ്രാസന സെക്രട്ടറി റവ: അലക്സ് ഏബ്രഹാം അധ്യക്ഷത വഹിക്കും, ഡോ: വിനോദ് മാത്യു (കാർഡ് കൃഷി വിജ്ഞാൻ കേന്ദ്രം)വിഷയാവതരണം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർത്തോമ്മ സഭ പരിസ്ഥിതി കമ്മീഷൻ ചെയർമാൻ റവ ഡോ വി എം മാത്യു,റവ ഡോ കോശി പി വർഗീസ്,റവ ജോജി തോമസ്,റവ ആൽവിൻ അല്ക്സാണ്ടർ, കോട്ടയം -കൊച്ചി ഭദ്രാസന പരിസ്ഥിതി സബ് കമ്മറ്റി കൺവീനർ ബർലി കുര്യൻ തോമസ്,ലിജി ജോജി, ഏബ്രഹാം വർഗീസ് എന്നിവർ നേതൃത്വം നൽകും