മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍ കവര്‍ച്ച നടത്തി; ഓട്ടോയില്‍ കടത്തി കൊണ്ടുപോയത് മൂന്നു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ; രണ്ടുപേർ അറസ്റ്റിൽ; മുഖ്യ പ്രതി ഒളിവിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പയ്യന്നൂര്‍: മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍ കവര്‍ച്ച നടത്തി ഓട്ടോയില്‍ കടത്തി കൊണ്ടുപോയ കവര്‍ച്ചാ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍.

കാസര്‍കോട് പിലിക്കോട് മാങ്കടവത്ത് കൊവ്വലിലെ എ. വിനോദ്(41), കയ്യൂര്‍ കണ്ടത്തിലമ്മ ക്ഷേത്രത്തിനടുത്ത സ്വദേശിയും ഇപ്പോള്‍ തളിപ്പറമ്പ് ടൗണിന് സമീപത്തെ വാടക ക്വാട്ടേഴ്‌സില്‍ താമസക്കാരനുമായ മാങ്ങോട്ടിടത്ത് അഖില്‍(35)എന്നിവരെയാണ് സ്റ്റേഷന്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ എസ്.ഐ എം.വി ഷീജുവും സംഘവും പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നു ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചത്. അഖിലിനെ തളിപറമ്പ് ബസ് സ്റ്റാന്റിന് സമീപത്ത് വച്ചും വിനോദിനെ പയ്യന്നൂര്‍ പഴയ ബസ്റ്റാന്റില്‍ വച്ചാണ് പിടികൂടിയത്.

കഴിഞ്ഞമാസം 14ന് രാത്രിയിലാണ് കാറമേലിലെ എം. അമീറലിയുടെ ഉടമസ്ഥതയിലുള്ള മലഞ്ചരക്ക് വ്യാപാര സ്ഥാപനമായ അല്‍ അമീന്‍ ട്രേഡേഴ്‌സിന്റെ പിന്‍വശത്തെ ചുമര്‍ തുരന്ന് കല്ല് ഇളക്കി മാറ്റി വാതിലുള്‍പ്പെടെ കുത്തി തുറന്നാണ് ഒന്നര കിന്റല്‍ കുരുമുളക്, നാല് കിന്റല്‍ അടക്ക, ചാക്കുകളില്‍ നിറച്ചു വെച്ചിരുന്ന കൊപ്ര ശേഖരം, അഞ്ച് ബോക്‌സ് വെളിച്ചെണ്ണ തുടങ്ങി മൂന്നു ലക്ഷം രൂപയോളം വരുന്ന സാധനങ്ങള്‍ പ്രതികള്‍ കവര്‍ന്നത്.