
പാലക്കാട്: മലമ്പുഴയിൽ അധ്യാപകൻ മദ്യം നല്‍കി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ ഗുരുതര കണ്ടെത്തല്‍. പീഡന വിവരം അറിഞ്ഞിട്ടും സ്കൂള്‍ അധികൃതർ ദിവസങ്ങളോളം സംഭവം മറച്ചുവച്ചുവെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.
ഡിസംബർ 18-ന് വിദ്യാർത്ഥി സഹപാഠിയോട് പീഡന വിവരം വെളിപ്പെടുത്തിയതോടെയാണ് സംഭവം സ്കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. അതേ ദിവസം തന്നെ വിവരം അറിഞ്ഞിട്ടും, ബന്ധപ്പെട്ട നിയമസംവിധാനങ്ങളെയോ പൊലീസിനെയോ ഉടൻ അറിയിക്കാൻ സ്കൂള്‍ തയ്യാറായില്ലെന്ന് റിപ്പോർട്ടില്‍ പറയുന്നു. ഡിസംബർ 19-ന് അധ്യാപകനെതിരെ മാനേജ്മെന്റ് തലത്തില്‍ നടപടി സ്വീകരിച്ചെങ്കിലും, ഔദ്യോഗിക പരാതി നല്‍കുന്നതില്‍ താമസം ഉണ്ടായി.
സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോർട്ട് അനുസരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ച് സ്കൂളിലെത്തിയതിന് ശേഷമാണ് അധികൃതർ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. പീഡന വിവരം മറച്ചുവച്ചതും അധ്യാപകനെ സംരക്ഷിക്കാൻ ശ്രമിച്ചതുമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്കൂള്‍ അധികൃതർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി സ്കൂളിലെ പ്രധാനാധ്യാപകനോടും മാനേജ്മെന്റ് പ്രതിനിധികളോടും ഡിവൈഎസ്‌പി ഓഫീസില്‍ ഹാജരാകാൻ നിർദേശം നല്‍കിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ പ്രതിയായ മലമ്പുഴയിലെ സ്കൂള്‍ അധ്യാപകൻ അനിലിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.




