അധ്യാപകൻ മദ്യം നല്‍കി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവം: സ്കൂളിലെ ഏഴ് വിദ്യാര്‍ത്ഥികള്‍ കൂടി അധ്യാപകനെതിരെ മൊഴി നല്‍കി; കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്ന് സിഡബ്ല്യുസി ചെയര്‍മാൻ

Spread the love

പാലക്കാട്: മലമ്പുഴയിൽ  സ്കൂളില്‍   അധ്യാപകൻ മദ്യം നൽകി വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ ഏഴ് വിദ്യാർത്ഥികള്‍ അധ്യാപകനെതിരെ മൊഴി നല്‍കി. കൂടുതല്‍ വിദ്യാർത്ഥികള്‍ക്ക് സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് സിഡബ്ല്യുസി ചെയർമാൻ എം സേതുമാധവൻ  മാധ്യമങ്ങളോട് പറഞ്ഞു.  കൂടുതല്‍ വിദ്യാർത്ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സിഡബ്ല്യുസിയുടെ കൗണ്‍സിലർമാരുടെ മുഴുവൻ സമയ സേവനവും സ്കൂളില്‍ ഏർപ്പെടുത്തും.

video
play-sharp-fill

ആദ്യഘട്ട കൗണ്‍സിലിങ്ങില്‍ ഏഴ് വിദ്യാർത്ഥികളാണ് അധ്യാപകനെതിരെ മൊഴി നല്‍കിയത്. സിഡബ്ല്യുസി വീണ്ടും ഈ വിദ്യാർത്ഥികളുടെ മൊഴിയെടുത്തിരുന്നു. 5 കുട്ടികളുടേത് ഗുരുതര മൊഴിയെന്ന് കണ്ടെത്തിയതോടെ പൊലീസിന് കൈമാറുകയും ചെയ്തു. നിലവില്‍ മൊഴി നല്‍കിയ 6 വിദ്യാർത്ഥികള്‍ക്കും സിഡബ്ല്യുസിയുടെ കാവല്‍പ്ലസ് സുരക്ഷ ഏർപ്പെടുത്തുമെന്നും ഗൗരവകരമായ പരാതിയായിട്ടും സ്കൂള്‍ അധികൃതർ ഇക്കാര്യം ശ്രദ്ധയില്‍പെടുത്താതിരുന്നത് വീഴ്ചയാണെന്നും എം സേതുമാധവൻ പറഞ്ഞു.