
കനത്ത മഴ: മലമ്പുഴ, പേപ്പാറ ഡാമുകൾ തുറന്നു
പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. നാല് ഷട്ടറുകള്‍ അഞ്ച് സെന്റി മീറ്റര്‍ വീതമാണ് തുറന്നത്. വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെയാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയത്. തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് ഷട്ടറുകള്‍ തുറന്നത്. ഭാരതപ്പുഴ, മുക്കൈ പുഴ, കല്‍പ്പാത്തി പുഴ എന്നീ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരം പേപ്പാറ ഡാമിന്റെ ഷട്ടറുകളും തുറന്നു. ഡാമിന്റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. പേപ്പാറ വനമേഖലയിലും ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലും മഴ ശക്തമായതോടെയാണ് ഡാം തുറന്നത്.ജലം ഒഴുകി അരുവിക്കരയിലെത്തുന്ന മുറയ്ക്ക് അരുവിക്കര ഡാമിന്റെയും ഷട്ടറുകള്‍ തുറന്നു കരമനയാറിലേക്ക് ഒഴുക്കും. അതിനാല്‍ കരമനയാറിന്റെ തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
95