video
play-sharp-fill

മണർകാട് ക്രൗൺ ക്ലബിലെ ചീട്ടുകളി: ബ്ലേഡ് മാഫിയ – ചീട്ടുകളി സംഘത്തലവൻ മാലം സുരേഷ് കോടതിയിൽ ഹാജരായി; കോടതിയിൽ സുരേഷ് ഹാജരായത് വൻ ഗുണ്ടാ സംഘത്തിന്റെ അകമ്പടിയിൽ

മണർകാട് ക്രൗൺ ക്ലബിലെ ചീട്ടുകളി: ബ്ലേഡ് മാഫിയ – ചീട്ടുകളി സംഘത്തലവൻ മാലം സുരേഷ് കോടതിയിൽ ഹാജരായി; കോടതിയിൽ സുരേഷ് ഹാജരായത് വൻ ഗുണ്ടാ സംഘത്തിന്റെ അകമ്പടിയിൽ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: മണർകാട് ക്രൗൺ ക്ലബിൽ നിന്നും 18 ലക്ഷം രൂപ പിടികൂടിയ സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട മണർകാട് ക്രൗൺ ക്ലബ് സെക്രട്ടറി മാലം സുരേഷ് കോടതിയിൽ കീഴടങ്ങാൻ ഹാജരായി. കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് മാലം സുരേഷ്  കീഴടങ്ങാൻ എത്തിയത്. ഗുണ്ടാ സംഘങ്ങളുടെ അകമ്പടിയിലാണ് സുരേഷ് കോടതിയിൽ ഹാജരായത്.

രാവിലെ സുരേഷ് കോടതിയിൽ ഹാജരാകും എന്നറിഞ്ഞ മാധ്യമങ്ങൾ കോടതി വളപ്പിൽ എത്തിയിരുന്നു. എന്നാൽ, കേസ് കോടതി പരിഗണിക്കുന്നില്ലെന്ന് അറിയിച്ച് സുരേഷിന്റെ ഗുണ്ടാ സംഘം മാധ്യമ പ്രവർത്തകരെ മടക്കി അയക്കുകയായിരുന്നു. എന്നാൽ, തേർഡ ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിലാണ് മാലം സുരേഷ് മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ചാണ് കോടതിയിൽ ഹാജരാകുന്നത് എന്നു കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണർകാട് ചീട്ടുകളി കളത്തിൽ സംരക്ഷണം ഒരുക്കിയിരുന്ന ഗുണ്ടാ സംഘങ്ങളുടെ അകമ്പടിയിലാണ് സുരേഷ് കോടതിയിൽ ഹാജരായത്. സുരേഷിനു അകമ്പടി സേവിച്ചിരുന്ന ഗുണ്ടാ സംഘങ്ങൾ എല്ലാവരും നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളുമായിരുന്നു. എന്തിനും തയ്യാറായ ഗുണ്ടാപടയുടെ കയ്യിൽ മാരകായുധങ്ങളുമുണ്ടായിരുന്നു.

കഴിഞ്ഞ 11 നാണ് മണർകാട് ക്രൗൺ ക്ലബിൽ നിന്നും 18 ലക്ഷം രൂപയുമായി 43 ചീട്ടുകളിക്കാരെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഒൻപത് മാസമായി മണർകാട് ക്രൗൺ ക്ലബ് കേന്ദ്രീകരിച്ചു നടത്തിയ ചീട്ടുകളിയാണ് പൊലീസ് സംഘം പൊളിച്ചടുക്കിയത്. തേർഡ ഐ ന്യൂസാണ് മണർകാട് ക്രൗൺ ക്ലബ് കേന്ദ്രീകരിച്ചു ചീട്ടുകളി നടക്കുന്നുണ്ടെന്നും, ഇവിടെ ലക്ഷങ്ങൾ മറിയുന്നുണ്ടെന്നും കണ്ടെത്തിയതും വാർത്ത പുറത്തു വിട്ടതും.

ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് മണർകാട് ക്രൗൺ ക്ലബിൽ നിന്നും വമ്പൻ ചീട്ടുകളി പിടികൂടിയത്. തുടർന്നു മാലം സുരേഷുമായി ഫോണിൽ സംസാരിച്ച മണർകാട് എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ രതീഷ്‌കുമാറിനെ സുരേഷ് ചതിച്ചു. പൊലീസിനെ ഒറ്റിയ രതീഷ് ഒടുവിൽ സസ്‌പെൻഷനിലായി. തുടർന്നാണ്, മാലം സുരേഷിനെതിരെ നടപടികൾ പൊലീസ് ശക്തമാക്കിയത്. ഇതിനു ശേഷമാണ് സുരേഷിനോടു വ്യാഴാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാൻ പൊലീസ് നിർദേശം നിലനിൽക്കെയാണ് ഇപ്പോൾ സുരേഷ് കോടതിയിൽ ഹാജരായിരിക്കുന്നത്.