മാലം സുരേഷ് കൊടും ചതിയൻ..! സുരേഷിന്റെ സഹായികളായിരുന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം പിൻവാങ്ങുന്നു; സുരേഷ് ഉടായിപ്പാണെന്ന വിവരം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ എത്തിയതോടെ അതിവേഗം നടപടി; സുരേഷിന്റെ മുൻ ഇടപാടുകളും തട്ടിപ്പുകളും അന്വേഷിക്കുന്നു; ബിഷപ്പിന്റെ ചെറുമകനെ കാപ്പ ചുമത്തി അകത്താക്കുമെന്നു സൂചന
ജനാർദ്ദനൻ
തിരുവനന്തപുരം: മണർകാട് ചീട്ടുകളി ക്ലബിൽ നിന്നും 18 ലക്ഷം രൂപ പിടികൂടിയ കേസിൽ ബ്ലേഡ് മാഫിയ സംഘത്തവൻ മാലം സുരേഷിന് അടിതെറ്റുന്നു. പൊലീസ് സ്റ്റേഷനിൽ എത്തി അറസ്റ്റ് വരിച്ച്, ജാമ്യമെടുത്ത് പുറത്തിറങ്ങേണ്ടിയിരുന്ന കേസിൽ സുരേഷ് കാട്ടിയ അതിബുദ്ധി തന്നെയാണ് സുരേഷിന്റെ അടിതെറ്റിച്ചത്. ജൂലായ് 11 മുതൽ തേർഡ് ഐ ന്യൂസ് ലൈവ് അടക്കമുള്ള മാധ്യമങ്ങൾ മാലം സുരേഷിന് എതിരെ എഴുതിയതെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെയും, രഹസ്യാന്വേഷണ വിഭാഗം എ.ഡി.ജി.പിയുടെയും ചെവിയിൽ എത്തി. ഇതോടെ സുരേഷിനെതിരെ കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് ഉറപ്പായി.
മണർകാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചീട്ടുകളി ക്ലബിന്റെ നടത്തിപ്പുകാരനും, ക്രൗൺ ക്ലബിന്റെ സെക്രട്ടറിയുമാണ് മാലം സുരേഷ്. മണർകാട്ടെ ക്രൗൺ ക്ലബിൽ നിന്നും 18 ലക്ഷം രൂപ പിടികൂടിയ സംഭവത്തിൽ പൊലീസ് സുരേഷിനെ പ്രതി ചേർക്കുകയായിരുന്നു. എന്നാൽ, ഈ കേസിൽ സ്റ്റേഷനിൽ എത്തി ജാമ്യം നേടി പുറത്തിറങ്ങുന്നതിനു പകരം സുരേഷ് ചെയതത് കോടതിയെ സമീപിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുരേഷിന്റെ അറസ്റ്റും നടപടിക്രമങ്ങളും വൈകിയതോടെ മാധ്യമങ്ങൾ സുരേഷിനെതിരെ ആഞ്ഞടിക്കാൻ തുടങ്ങി. സുരേഷിന്റെ പഴയകാല ഇടപാടുകൾ അടക്കമുള്ളവ തേർഡ് ഐ ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾ അന്വേഷണാത്മക റിപ്പോർട്ടിംങിലൂടെ പുറത്ത് എത്തിച്ചു. ഇതിനു പിന്നാലെയാണ് മാലം സുരേഷിന്റെ പഴയകാല ഇടപാടുകൾ അടക്കം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിലും എത്തിയത്.
സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയും കാഞ്ഞിരപ്പള്ളി മുൻ ബിഷപ്പും, ബിഷപ്പ് ചിന്നപ്പയും, പി സി ജോർജും അടക്കമുള്ള വൻ പേരുകാരാണ് മാലം സുരേഷിന്റെ പട്ടികയിൽ ഉള്ളത്. എന്നാൽ, ചീട്ടുകളിക്കേസിൽ കുടുങ്ങിയതോടെ മാലം സുരേഷ് ആദ്യം ചെയ്തത് തന്റെ സുഹൃത്തുക്കളായവരുടെ പേരുകളും ഇവരോടൊപ്പമുള്ള ചിത്രങ്ങളും ഓരോന്നായി പുറത്തു വിടുകയായിരുന്നു. ഇതിനു പിന്നാലെ, മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസറും സുരേഷിന്റെ സുഹൃത്തുക്കളുടെ പട്ടികയിൽ ഉള്ള ആളുമായ രതീഷുമായുള്ള ഫോൺ സംഭാഷണം പുറത്തു വിട്ടു.
ഈ ഫോൺ സംഭാഷണം പുറത്തു വന്നതോടെയാണ് കൂടെ നിൽക്കുന്നവരെ പോലും ചതിക്കാൻ മടിക്കാത്ത ചതിയനാണ് മാലം സുരേഷ് എന്നു വ്യക്തമായത്. സുരേഷ് സൗഹൃദം നടിച്ച് നടത്തുന്ന സംഭാഷണങ്ങൾ ഫോണിൽ റെക്കോർഡ് ചെയ്യുന്നുണ്ടെന്നും, ആവശ്യം വരുമ്പോൾ ഇത് പുറത്ത് വിടുമെന്നും സുരേഷിന്റെ സുഹൃത്ത് വലയത്തിലുള്ള ഉന്നത പൊലീസ് സുഹൃത്തുക്കൾ അടക്കമുള്ളവർ ഭയന്നു. ഇതേ തുടർന്നു, ഇവർ സുരേഷുമായി ഇപ്പോൾ അൽപം അകലം പാലിക്കുകയും ചെയ്തു.
ഇതോടെയാണ് സുരേഷിന്റെ പഴയകാല ഇടപാടുകൾ അടക്കം പുറത്തായിരിക്കുന്നത്. ഇത് അടക്കം അന്വേഷിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. ആർച്ച് ബിഷപ്പായിരുന്ന ബിഷപ്പ് ചിന്നപ്പ തന്റെ കൊച്ചുമകനാണ് മാലം സുരേഷ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഈ കൊച്ചുമകനെയും പൂട്ടാൻ തന്നെയാണ് പിണറായി സർക്കാരിന്റെ ശ്രമം.
സി.പി.എമ്മിന്റെ ജില്ലയിലെ പ്രമുഖ നേതാക്കളും, പോളിറ്റ് ബ്യൂറോ അംഗം തന്നെയും വിഷയത്തിൽ ഉൾപ്പെട്ടതോടെ സി.പി.എമ്മും സർക്കാരും പ്രതിസന്ധിയിലായി. ഇത് മറികടക്കാനാണ് ബിഷപ്പിന്റെ ചെറുമകനായ സുരേഷിനെതിരെ കാപ്പ അടക്കം ചുമത്താൻ സർക്കാർ തയ്യാറെടുക്കുന്നത്.