ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ വലിയ ഞെട്ടലുണ്ടായി; പലസ്തീന്‍ ജനതയ്ക്ക് 2.5 കോടി രൂപ സഹായം നല്‍കി മലാല; പലസ്തീനിലെ ജീവകാരുണ്യ സംഘടനകള്‍ക്കാണ് മലാല തുക കൈമാറിയത്

Spread the love

 

സ്വന്തം ലേഖിക

ഗാസയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ ഇസ്രയേല്‍ ഭരണകൂടം അനുമതി നല്‍കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക മലാല യൂസഫ്‌സായി.

പലസ്തീന്‍ ജനതയ്ക്ക് 2.5 കോടി രൂപയാണ് (3,00,000 ഡോളര്‍) മലാല നല്‍കിയിരിക്കുന്നത്.
ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ വലിയ ഞെട്ടലുണ്ടായെന്നും ഇസ്രയേല്‍ വെടിനിര്‍ത്തലിന് തയ്യാറാകണമെന്നും ഗാസയില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും മലാല ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് മലാല വിവരം പങ്കുവെച്ചത്. പലസ്തീനിലെ ജീവകാരുണ്യ സംഘടനകള്‍ക്കാണ് മലാല തുക കൈമാറിയിരിക്കുന്നത്.