
കൊല്ലം: മഴ വൈബ് പിടിച്ച് യാത്ര പോകാൻ പറ്റുന്ന സ്ഥലങ്ങളെ കുറിച്ചാണോ ആലോചന? എന്നാൽ കൂടുതൽ ആലോചിച്ച് സമയം കളയേണ്ട, കൊല്ലം കെ എസ് ആർ ടി സിയുടെ ബജറ്റ് സെൽ ഇത്തവണ അവതരിപ്പിച്ച പാക്കേജുകളിൽ മഴയത്ത് കാണേണ്ട സ്ഥലങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പാക്കേജുകളെ കുറിച്ച് വിശമായി അറിയാം.
മലരിക്കൽ പാടത്ത് പോകാം നൂറു ഏക്കര്‍ സ്ഥലത്ത് ഒന്നിച്ചു വിരിഞ്ഞ ആമ്പല്‍പ്പൂക്കള്‍ ആസ്വദിക്കാനായി ചാര്‍ട്ട് ചെയ്ത മലരിക്കല്‍ യാത്ര ജൂലൈ അഞ്ചിന് രാവിലെ അഞ്ചിന് ആരംഭിക്കും. ഹില്‍പാലസ് മ്യൂസിയം, കൊച്ചരീക്കല്‍ ഗുഹാ ക്ഷേത്രം, അരീക്കല്‍ വെള്ളച്ചാട്ടം എന്നീ സ്ഥലങ്ങളും കൂടി കണ്ടാണ് കൊല്ലത്തേക്കുള്ള മടക്കം. പാക്കേജിന് ഒരാൾക്ക് വരുന്ന ചെലവ്. 890 രൂപയാണ്. അന്ന് കൊല്ലത്ത് നിന്ന് ഇല്ലിക്കല്‍ കല്ലും -ഇലവീഴാപൂഞ്ചിറയും ഉൾപ്പെടുത്തിയുള്ള മറ്റൊരു യാത്രയും ഒരുക്കിയിട്ടുണ്ട്.
കോട്ടയത്ത് മഴക്കാലത്ത് കാണേണ്ട ഏറ്റവും മനോഹരമായ സ്ഥലമാണ് ഇല്ലിക്കൽ കല്ല്. മീനച്ചിൽ താലൂക്കിലെ മൂന്നിലവ്, തലനാട് ഗ്രാമങ്ങൾക്കടുത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4000-6000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ മല മൂന്ന് വ്യത്യസ്ത ആകൃതിയിലുള്ള ഭീമൻ പാറക്കെട്ടുകൾ ചേർന്നാണ് രൂപപ്പെട്ടിരിക്കുന്നത്. മഴയത്ത് കോട നിറഞ്ഞ് നിൽക്കുന്ന ഇല്ലിക്കൽ കാഴ്ചകൾ നേരിട്ട് തന്നെ ആസ്വദിക്കണം.മഴക്കാലത്ത് വഴുക്കലുള്ള പാതകൾ കാരണം യാത്ര അപകടകരമാണ് അതിനാൽ പ്രത്യേക ശ്രദ്ധവേണം യാത്രക്ക്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറയും കോട്ടയത്ത് തന്നെയാണ്. ഇലകൾ വീഴാത്ത പ്രദേശമായതിനാലാണ് ഈ സ്ഥലത്തിന് ഇലവീഴാപൂഞ്ചിറയെന്ന പേര് നൽകിയിരിക്കുന്നത്. രാവിലെ അഞ്ചിനാണ് പാക്കേജ് തുടങ്ങുക. രാത്രി 10 മണിക്ക് തിരിച്ച് കൊല്ലത്ത് എത്തും. ഒരാൾക്ക് 820 രൂപയാണ് നിരക്ക്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പഞ്ചപാണ്ഡവരാല്‍ പ്രതിഷ്ഠിതമായ അഞ്ചു മഹാവിഷ്ണു ക്ഷേത്രങ്ങളും ആറ•ുള വള്ളസദ്യയും ഉള്‍പ്പെടുന്ന പഞ്ചപാണ്ഡവ ക്ഷേത്രങ്ങള്‍ ജൂലൈ 17, 28 എന്നീ ദിവസങ്ങളില്‍ ഉണ്ടായിരിക്കും.. 910 രൂപയാണ് നിരക്ക്. കര്‍ക്കിടക മാസത്തില്‍ നാലമ്പല ദര്‍ശന യാത്രകള്‍ ഉണ്ടാകും. ജൂലൈ 19, 20, 26, 27, 31 ദിവസങ്ങളില്‍ കോട്ടയം നാലമ്പല യാത്രകളും ജൂലൈ 25 ന് തൃശൂര്‍ നാലമ്പല യാത്രയും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും 9747969768, 9995554409 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. മലക്കപ്പാറയിലേക്ക് കോട്ടയത്ത് നിന്ന് പോകാം കോട്ടയം കെ എസ് ആർ ടി സി ഒരുക്കുന്ന മലക്കപ്പാറ യാത്ര ജുലൈ ആറിനാണ് . രാവിലെ 4 ന് പുറപ്പെട്ട് രാത്രി 11 മണിക്ക് തിരിച്ചെത്തുന്ന വിധത്തിലാണ് പാക്കേജ് ഒരുക്കിയിരിക്കുന്നത്. തുമ്പൂർമുഴി, ആതിരപ്പള്ളി, വാഴച്ചാൽ, ചാർപ്പ വെള്ളച്ചാട്ടങ്ങൾ. തുടർന്ന് 45 കിമി വനത്തിലൂടെയുള്ള യാത്രയും കഴിഞ്ഞ് മലക്കപ്പാറയിൽ എത്തി ഷോളയാർ ഡാം വ്യൂ കാണാൻ സാധിക്കും. ഒരാൾക്ക് വരുന്ന യാത്ര ചെലവ് 900 രൂപയാണ്. ഭക്ഷണത്തിന്റെയും പ്രവേശന പാസുകളുടെയും മറ്റും ചിലവുകൾ യാത്രക്കാർ സ്വയം വഹിക്കണം