
സ്വന്തം ലേഖിക
കോട്ടയം: കെ എസ് ആർ ടി സിയുടെ നൂതന ആശയമായ ഉത്തരവാദിത്ത ടൂറിസത്തിൻ്റെ ഭാഗമായി വിവിധ ഡിപ്പോകളിൽ നിന്നും ആരംഭിച്ച മലക്കപ്പാറ വിനോദയാത്ര ജനപ്രിയമായ സാഹചര്യത്തിൽ ജനുവരി 15 മുതൽ കോട്ടയത്ത് നിന്നും സർവീസ് പുനരാരംഭിക്കുന്നു.
രാവിറെ ആറിന് ആരംഭിച്ച് വനമേഖലകളിൽ കൂടി യാത്ര ചെയ്ത് വാഴച്ചാൽ, ആതിരപ്പള്ളി, മലക്കപ്പാറ, ഷോളയാർ ഡാം എന്നിവ സന്ദർശിച്ച് രാത്രി 11 ന് തിരികെ കോട്ടയത്ത് എത്തിച്ചേരും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനുവരി 15, 16, 22, 23, 29, 30 എന്നീ ദിവസങ്ങളിലേക്കുള്ള സീറ്റ് റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.
ഒരാൾക്ക് 600 രൂപയാണ് ടിക്കറ്റ് നിരക്ക്.
പണം മുൻകൂട്ടി അടച്ച് സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
കുടുംബശ്രീ യൂണിറ്റുകൾ, മറ്റ് ഡിപ്പാർട്ട്മെൻ്റുകളിലെ ജീവനക്കാർ എന്നിവർക്ക് ഗ്രൂപ്പായിട്ട് ബസ് റിസർവ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ് .
വിനോദയാത്ര സംബസിച്ച വിശദാംശങ്ങൾക്കും ബുക്കിംഗിനും 9495876723, 7012915450, 04812562908 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.