മലക്കപ്പാറയില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കവേ കുടിലില്‍ കയറി പുലി ആക്രമിച്ചു; നാല് വയസുകാരന് പരിക്ക്

Spread the love

തൃശൂർ: മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന നാലുവയസുകാരനെ പുലി ആക്രമിച്ചു.

video
play-sharp-fill

മലക്കപ്പാറയില്‍ ആദിവാസി ഉന്നതിയിലെ കുടിലില്‍ കയറിയാണ് പുലി കുട്ടിയെ ആക്രമിച്ചത്.
ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.

കുടുംബം ബഹളം വച്ചപ്പോള്‍ പുലി ഓടിപ്പോയി. നാലുവയസുകാരനായ രാഹുല്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കുട്ടിയിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറം പെരിന്തല്‍മണ്ണയ്ക്കടുത്ത് മണ്ണാർമലയില്‍ വീണ്ടും പുലിയുടെ സാന്നിദ്ധ്യം. നാട്ടുകാർ സ്ഥാപിച്ച സിസിടിവിയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. മാസങ്ങള്‍ക്ക് മുൻപാണ് പ്രദേശത്ത് പുലിയെ കണ്ടത്. വനംവകുപ്പിനെ വിവരമറിയിച്ചെങ്കിലും കാട്ടുപൂച്ചയായിരിക്കുമെന്നായിരുന്നു ഉദ്യോഗസ്ഥർ പറഞ്ഞത്.