
കോട്ടയം: നാലുമണി ചായക്കൊപ്പം കഴിക്കാൻ മലബാർ സ്പെഷ്യല്‍ പൊരിച്ച പത്തിരി ആയാലോ? എളുപ്പത്തില്‍ തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകള്‍
1. പച്ചമുളക് -രണ്ട്, അരിഞ്ഞത്
2. ജീരകം -കാല്‍ ചെറിയ സ്പൂണ്‍
3. വെള്ളം -ഒന്നേകാല്‍ കപ്പ്
4. അരിപ്പൊടി – ഒരു കപ്പ്
5. മൈദ – അരക്കപ്പ്
6. കറുത്ത എള്ള് -കാല്‍ ചെറിയ സ്പൂണ്‍
7. നാളികേരം ചിരവിയത്-കാല്‍ കപ്പ്
8. ഇഞ്ചി അരിഞ്ഞത് -ഒരു വലിയ സ്പൂണ്‍
9. ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാനില്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, പച്ചമുളക്, ജീരകം എന്നിവ ചേർത്തു വഴറ്റുക. ഇതിലേക്കു വെള്ളവും ഉപ്പും ചേർത്തു തിളപ്പിക്കണം. വെള്ളം തിളയ്ക്കുമ്ബോള്‍ അരിപ്പൊടി ചേർത്തിളക്കിയ ശേഷം മൈദ ചേർക്കുക. ഇതില്‍ എള്ളു ചേർത്തു യോജിപ്പിച്ച് നന്നായി കുഴയ്ക്കണം. ഇതു ചെറിയ വട്ടത്തില്‍ പരത്തി ചൂടായ എണ്ണയില്‍ വറുത്തെടുക്കുക.