
കോട്ടയം: കേരളത്തിലെ മലബാറിൻ്റെ പരമ്പരാഗത വിഭവമാണ് നെയ് പത്തിരി. പുയ്യാപ്ല സല്‍ക്കാരങ്ങളിലൊക്കെ ഒഴിച്ചു കൂടാനാവത്ത വിഭവമാണിത്.
പലരുടെയും പ്രിയപ്പെട്ട ഭക്ഷണവസ്തുവാണിത്. പ്രഭാത ഭക്ഷണത്തില്‍ അതിന്റെ പേര് ഏറെയും കാണാറില്ലെങ്കിലും, എപ്പോള്‍ വേണമെങ്കിലും വീട്ടില്‍ സുലഭമായി തയ്യാറാക്കാവുന്ന ഒരു വിഭവമാണ്.
ആവശ്യമുള്ള ചേരുവകള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊന്നിയരി – 1.5 കപ്പ്
ചെറിയ ഉള്ളി – 0.5 കപ്പ്
പെരുംജീരകം – 2 ടീസ്പൂണ്‍
തേങ്ങ തിരിച്ചത് – 1 കപ്പ്
എണ്ണ – വറുക്കാനാകുന്നത്ര
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരി നല്ല വെള്ളത്തില്‍ വെയ്ക്കുക. വെള്ളം മാറ്റി, അരിയുമായി ചേർത്ത് എടുത്തു വെച്ച ഉപ്പ്, തേങ്ങ, ഉള്ളി, ജീരകം എല്ലാം ചേർത്ത് നന്നായി അരക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി, അരച്ച അരിയില്‍ നിന്നു ചെറിയ നെല്ലിക്കാ വലുപ്പത്തിലുള്ള പന്തുകള്‍ എടുത്ത് പരത്തി എണ്ണയില്‍ വറുത്തെടുക്കുക. നന്നായി പൊങ്ങിയാല്‍ ചട്ടിയില്‍ നിന്ന് എടുത്തു വെക്കുക.
വെറുതെ കഴിക്കാവുന്ന, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന നെയ് പത്തിരി റെഡി. കറിയില്ലെങ്കിലും വെറുതെ ചായക്കൊപ്പം കഴിയ്ക്കാം. ഒരു തവണ ട്രൈ ചെയ്തു നോക്കൂ.



