
കോട്ടയം: കാഴ്ചയിലും രുചിയിലും വ്യത്യസ്തത പുലർത്തുന്ന മലബാർ സ്പെഷ്യല്‍ പലഹാരമാണ് കിളിക്കൂട്. ഈ സ്പെഷ്യല്‍ ഐറ്റം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകള്‍
ഉരുളകിഴങ്ങ് – അര കിലോ
ബീൻസ് – 100 ഗ്രാം
പനീർ – 100 ഗ്രാം
സവാള – അര കപ്പ്
ഇഞ്ചി ചതച്ചത് – ഒരു സ്പൂണ്‍
വെളുത്തുള്ളി ചതച്ചത് – ഒരു സ്പൂണ്‍
കറിവേപ്പില – ഒരു തണ്ട്
ഏലയ്ക്ക – 2 എണ്ണം
ജീരകം – ഒരു സ്പൂണ്‍
എണ്ണ – 3 സ്പൂണ്‍
വറുക്കാൻ എണ്ണ – അര ലിറ്റർ
മഞ്ഞള്‍ പൊടി – ഒരു സ്പൂണ്‍
മുളക് പൊടി – ഒരു സ്പൂണ്‍
കാശ്മീരി ചില്ലി – ഒരു സ്പൂണ്‍
നാരങ്ങാ നീര് – അര സ്പൂണ്‍
ഗരം മസാല – ഒരു സ്പൂണ്‍
കുരുമുളക് പൊടി – ഒരു സ്പൂണ്‍
മല്ലിയില – 3 സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കോണ്‍ പൗഡർ – ഒരു സ്പൂണ്‍
വെള്ളം – 4 സ്പൂണ്‍
സേമിയ വറുത്തത് – ഒരു കപ്പ്
മൈദ – കാല്‍ കപ്പ്
വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

Whatsapp Group 1 | Whatsapp Group 2 |Telegram Group
നന്നായി വേവിച്ച ഉരുളകിഴങ്ങ് തോലി കളഞ്ഞു കൈ കൊണ്ട് പൊടിച്ചു എടുക്കുക . ഒരു പാൻ വച്ച് ചൂടാകുമ്ബോള്‍ അതിലേക്കു എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ജീരകം, ഇഞ്ചി, വെളുത്തുള്ളി ചതച്ചതും , സവാളയും ഏലക്കായും ചേർത്ത് നന്നായി വഴറ്റി എടുക്കാം. അതിലേക്കു മഞ്ഞള്‍ പൊടി , മുളക് പൊടി, കാശ്മീരി ചില്ലി , ഗരം മസാല എന്നിവ ചേർത്ത് വീണ്ടും നന്നായി വഴറ്റി എടുക്കുക. നാല് സ്പൂണ്‍ വെള്ളം ഒഴിച്ച് മസാല നന്നായി കുഴഞ്ഞു കഴിഞ്ഞു അതിലേക്കു വേകിച്ചു ഉടച്ചു വച്ച ഉരുളക്കിഴങ്ങു ചേർക്കാം ഒപ്പം പനീർ കൂടെ ചേർത്ത് ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ചേർത്ത് നന്നായി പാനില്‍ നിന്ന് വിട്ടു വരുന്ന വരെ ഇളക്കി യോജിപ്പിക്കുക . മല്ലിയിലയും ചേർത്ത് യോജിപ്പിക്കുക .തണുത്ത ശേഷം നാരങ്ങാ നീരും ചേർത്ത് കൈകൊണ്ട് കുഴച്ചു ചെറിയ ഉരുളകള്‍ ആക്കി എടുക്കുക . മറ്റൊരു പാത്രത്തില്‍ മൈദയും വെള്ളവും നന്നായി ഇളക്കി യോജിപ്പിച്ചു വയ്ക്കുക , തയാറാക്കിയ ബോള്‍ മൈദയില്‍ മുക്കി , സേമിയയില്‍ നന്നായി കവർ ചെയ്തു നന്നായി തിളച്ച എണ്ണയില്‍ ഇട്ടു വറുത്തു എടുക്കാവുന്നതാണ്.