മലബാറിലെ സ്വന്തന്ത്ര സമര പോരാളികളെ ചരിത്രരേഖയിൽ നിന്നും നീക്കം ചെയ്യാനുള്ള നടപടി; മുസ്‌ലിം ലീഗ് എം പിമാർ പ്രതിഷേധ സംഗമം നടത്തി

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മലബാറിലെ സ്വന്തന്ത്ര സമര പോരാളികളെ ചരിത്രരേഖയിൽ നിന്നും നീക്കം ചെയ്യാനുള്ള നടപടിയ്ക്കെതിരെ മുസ്‌ലിം ലീഗ് എം പിമാർ പ്രതിഷേധ സംഗമം നടത്തി.

മലബാറിലെ സ്വന്തന്ത്ര സമര പോരാളികളെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടിക ഉൾക്കൊള്ളുന്ന ചരിത്രരേഖയിൽ നിന്നും നീക്കം ചെയ്യാനുള്ള തീരുമാനം വളരെ തെറ്റായ ഒരു നടപടിയാണെന്ന് മുസ്ലീം ലീ​ഗ്. ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിനുവേണ്ടി ഇന്ത്യയുടെ സത്യസന്ധമായ ചരിത്രത്തെ തന്നെ വക്രീകരിക്കുന്ന നടപടിയാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസിദ്ധ ചരിത്രകാരൻ എം ജി എസ് നാരായണൻ ചൂണ്ടിക്കാണിച്ചതുപോലെ മലബാർ കലാപത്തെ വർഗീയ വൽക്കരിക്കുന്നതിനും അവരെ ചരിത്രത്തിൽ തെറ്റായി വ്യാഖ്യാനിക്കുന്നതും രാഷ്ട്രീയലക്ഷ്യം ഒന്നുകൊണ്ടുമാത്രമാണ്.

ഇതിനെതിരായി ശക്തമായ സമീപനങ്ങൾ എടുക്കുകയും ഇന്ത്യൻ പാർലമെന്റിലും, കേരള അസംബ്ലിയിലും മറ്റു വേദികളിലുമെല്ലാം തന്നെ സജീവമായി ഇടപെടുകയും ചെയ്ത പാർട്ടിയാണ് മുസ്ലിം ലീഗ്.

ഈ പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് വിജയ് ചൗക്കിൽ പത്രസമ്മേളനം നടത്തി, അതിനു ശേഷം ഗാന്ധി പ്രതിമക്കു മുമ്പിൽ മുസ്‌ലിം ലീഗ് എം പിമാർ പ്രതിഷേധ സംഗമം നടത്തുകയും ചെയ്തു.