
സ്വന്തം ലേഖകൻ
കൊല്ലം: മലബാര്‍ എക്‌സ്‌പ്രസില്‍ യാത്രക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍.
ഭിന്നശേഷിക്കാരുടെ കോച്ചിലെ ടോയ്‌ലറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇതുമൂലം ട്രെയിന്‍ ഒന്നര മണിക്കൂറോളം കൊല്ലത്ത് പിടിച്ചിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
കരുനാഗപ്പള്ളിക്കും കായംകുളത്തിനുമിടയില്‍, ടോയ്‌ലറ്റിലെത്തിയ ഒരു യാത്രക്കാരനാണ് അൻപത് വയസ് തോന്നിക്കുന്നയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ലുങ്കിയിലാണ് തൂങ്ങിയത്. ഇയാളുടെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.