video
play-sharp-fill

ഹൈക്കോടതിയിൽ നിന്നും മലബാർ സിമൻറ്‌സ് അഴിമതിക്കേസിന്റെ ഫയലുകൾ കാണാതായ സംഭവം; കോർട്ട് ഓഫീസർമാർക്ക് വീഴ്ചയെന്ന് വിജിലൻസ്

ഹൈക്കോടതിയിൽ നിന്നും മലബാർ സിമൻറ്‌സ് അഴിമതിക്കേസിന്റെ ഫയലുകൾ കാണാതായ സംഭവം; കോർട്ട് ഓഫീസർമാർക്ക് വീഴ്ചയെന്ന് വിജിലൻസ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: മലബാർ സിമൻറ്‌സ് അഴിമതിക്കേസുമായി ബന്ധപ്പെട്ട മൂന്നു സെറ്റ് ഫയലുകൾ ഹൈക്കോടതിയിൽ നിന്നും കാണാതായ സംഭവത്തിൽ കോർട്ട് ഓഫീസർമാർക്ക് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്ന് വിജിലൻസ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ നിന്നും വ്യക്തമായി. അന്വേഷണ റിപ്പോർട്ട് ചീഫ് ജസ്റ്റീസിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചു. ഹൈക്കോടതിയിലെ രണ്ടു കോർട്ട് ഓഫീസർമാരുടെ വീഴ്ചയാണ് അന്വേഷണ റിപ്പോർട്ടിൽ വിജിലൻസ് രജിസ്ട്രാർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഈ വർഷം തന്നെയാണ് ഫയലുകൾ കാണാതായതെന്ന നിഗമനത്തിലാണ് വിജിലൻസ് എത്തിയിരിക്കുന്നത്. ഫയലുകൾ കാണാതായ സാഹചര്യത്തിൽ ഫയൽ നീക്കം രേഖപ്പെടുത്താൻ പുതിയ സംവിധാനം വേണമെന്നും ഫയൽ നീക്കം സുതാര്യമാക്കാൻ സിസിടിവി കാമറകൾ സ്ഥാപിക്കണമെന്നും വിജിലൻസ് രജിസ്ട്രാർ ചീഫ് ജസ്റ്റീസിന് നൽകിയ റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടുണ്ട്.