മലയാളി വിദ്യാർഥികൾ ആക്രമിക്കപ്പെടുന്നതിൽ ഉത്കണഠ അറിയിച്ച് കേന്ദ്രമന്ത്രി അമിതാഷായ്ക്ക് മുഖ്യമന്ത്രി കത്തെഴുതി

Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മലയാളി വിദ്യാർഥികൾ ആക്രമിക്കപ്പെടുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഉത്കണ്ഠ അറിയിച്ചു കത്തെഴുതി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്യാംപസുകളിൽ വിദ്യാർഥികൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി അയച്ച കത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധം പ്രകടപ്പിക്കുന്ന വിദ്യാർഥികൾക്ക് നേരെ ചില ശക്തികൾ കായിക ആക്രമണം നടത്തുന്ന വാർത്തകൾ മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്രമിക്കപ്പെടുന്നതിൽ കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുമുണ്ട്. ഇവരുടെ രക്ഷിതാക്കളും ബന്ധുക്കളും ആശങ്കയിലാണ്. സംസ്ഥാന സർക്കാരിനും അതേ വികാരമാണ്. ഇത്തരം അക്രമണങ്ങൾ തടയാൻ അടിയന്തര നടപടി ഉണ്ടാകണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.