നഷ്ടപ്പെട്ടത് ലക്ഷങ്ങള്‍ വിലയുള്ള തത്ത; തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മക്കൗ ഇനത്തില്‍പ്പെട്ട തത്ത പറന്നുപോയി

Spread the love

തിരുവനന്തപുരം: മൃഗശാലയില്‍ നിന്ന് മക്കൗ ഇനത്തില്‍പ്പെട്ട തത്ത പറന്നുപോയി. ഇന്നലെ രാവിലെയോടെയാണ് കൂട്ടില്‍ നിന്ന് കാണാതായത്.

video
play-sharp-fill

ലക്ഷങ്ങള്‍ വിലയുള്ള ഇനത്തില്‍പ്പെട്ട തത്തയ്ക്കായി ഏറെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ഉയരത്തില്‍ പറക്കുന്നവ ആയതിനാല്‍ എളുപ്പത്തില്‍ കണ്ടെത്താനാവില്ലെന്നാണ് അധികൃതർ പറയുന്നത്.

കൂട്ടില്‍ ആകെ മൂന്ന് എണ്ണമാണ് ഉണ്ടായിരുന്നത്. അതിലൊന്നാണ് പറന്നുപോയത്. തത്തയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group