video
play-sharp-fill

മക്കയിൽ ഹജ്ജ് തീർത്ഥാടകർക്ക് ആരോഗ്യ ബോധവതക്കരണ കിറ്റുമായി സൗദി ആരോഗ്യ മന്ത്രാലയം

Spread the love

ഹജ്ജ് ചെയ്യാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തീർഥാടകരുടെ തിരക്ക് കൂടവേ ആരോഗ്യ ബോധവത്ക്കരണ കിറ്റുമായി സൗദി ആരോഗ്യ മന്ത്രാലയം.തീർഥാടകരുടെ ആരോഗ്യസംരക്ഷത്തിനും അവർക്കിടയില്‍ ആരോഗ്യപരിപാലനം സംബന്ധിച്ച അവബോധവും പ്രതിരോധമാർഗങ്ങൾക്കും വേണ്ടിയാണ് ഹജ്ജ് സീസണ്‍ മുഴുവൻ നീണ്ടുനില്‍ക്കുന്ന ബോധവത്കരണ കാമ്ബയിൻ ആരംഭിച്ചിരിക്കുന്നത്.

 

ആരോഗ്യരംഗത്തെ പരിവർത്തന പരിപാടിയുടെയും ‘വിഷൻ 2030’ന്റെ പരിപാടികളിലൊന്നായ തീർഥാടന സേവന പരിപാടിയുടെയും ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായാണ് ഈ പ്രവർത്തനപദ്ധതി. ആരോഗ്യപരമായ അപകടസാധ്യതകള്‍ നേരിടുന്നതിനുള്ള തയാറെടുപ്പ് വർധിപ്പിക്കുകയും തീർഥാടകരെ ആരോഗ്യത്തോടെയും മനസ്സമാധാനത്തോടെയും ഹജ്ജ് കർമങ്ങള്‍ നിർവഹിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.