ഫ്ലാറ്റില്‍ വെച്ച്‌ പീഡിപ്പിച്ചു ; വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ പരാതിയിൽ കൊച്ചിയിൽ മേക്കപ്പ് ആര്‍ട്ടിസ്റ്റ് പിടിയില്‍

Spread the love

കൊച്ചി : വനിതാ മേക്കപ്പ് ആർട്ടിസ്റ്റിന്റെ പീഡന പരാതിയില്‍ ചീഫ് മേക്കപ്പ് ആർട്ടിസ്റ്റ് അറസ്റ്റില്‍. മേക്കപ്പ് ആർടിസ്റ്റ് ആയ രുചിത് മോൻ എന്നയാളെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

കാക്കനാട്ടെ ഫ്ലാറ്റില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2021ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കാക്കനാട്ടെ ഫ്ലാറ്റില്‍ വെച്ച്‌ രുചിത് മോൻ പീഡിപ്പിച്ചു എന്നതാണ് പരാതി. ഇയാള്‍ക്കെതിരെ തൃശൂരിലും ഒരു കേസുണ്ട്. തൃക്കാക്കര പൊലീസ് യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.

അറസ്റ്റ് ചെയ്യപ്പെട്ടതിന് രുചിതിനെ ഫെഫ്കയില്‍ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഓണ്‍ലൈനായി അടിയന്തരയോഗം ചേർന്ന ശേഷമായിരുന്നു നടപടി. കുറ്റവിമുക്തനാകുന്നത് വരെ സസ്പെൻഷനെന്ന് ഫെഫ്ക അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group