വേമ്പനാട് കായലിന് കുറുകെ മാക്കേകടവ്- നേരേകടവ് പാലം യാഥാർത്ഥ്യമാകുന്നു: ഈ വർഷം പൂർത്തിയാകുമെന്ന് പ്രതീക്ഷ: ചെലവ് 100 കോടി: നീളം 800 മീറ്റർ;കോട്ടയം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം

Spread the love

വൈക്കം: നാടിന്റെ സ്വപ്‌നമായ മാക്കേക്കടവ്‌ -നേരേകടവ്‌ പാലം നിര്‍മാണത്തിന്‌ വേഗതയേറി. ആലപ്പുഴ കോട്ടയം ജില്ലകളെ ബന്ധിപ്പിച്ച്‌ വേമ്പനാട്‌ കായലിന്‌ കുറുകെയാണ്‌ പാലം നിര്‍മിക്കുന്നത്‌.

video
play-sharp-fill

400 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ നിര്‍മാണം പൂര്‍ത്തിയായി. ആകെ 800 മീറ്ററാണ്‌ പാലത്തിന്റെ നീളം. കായലിന്റെ നടുവിലൂടെ ആലപ്പുഴ ജില്ലയിലെ മാക്കേക്കടവില്‍

നിന്ന്‌ കിഴക്കോട്ട്‌ കോട്ടയം ജില്ലയിലെ വൈക്കം നേരേകടവിലേക്കാണ്‌ പാലം നിര്‍മാണം .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിര്‍മാണത്തിന്‌ ആവശ്യമായ 88 ഗര്‍ഡറുകളില്‍ 62 എണ്ണത്തി ന്റെ പണി പൂര്‍ത്തിയായി. ബാക്കിയുള്ളതിന്റെ നിര്‍മാണം നടക്കുകയാണ്‌.

48 എണ്ണം സ്‌ഥാപിച്ചു. 22 സ്‌പാനുകളില്‍ പത്ത്‌ എണ്ണം സ്‌ഥാപിച്ചു. നേരേകടവ്‌ ഭാഗത്ത്‌ കരയില്‍ ഒരു സ്‌പാനിന്റെ നിര്‍മാണം തുടങ്ങിയിട്ടുണ്ട്‌…