video
play-sharp-fill

സ്‌കിന്‍കെയര്‍ സയന്‍സ് എത്ര പുരോഗമിച്ചിട്ടും ഇന്നും ഉടയാതെ ശക്തമായി നിലനില്‍ക്കുന്ന ചില മേക്കപ്പ് മിത്തുകൾ

സ്‌കിന്‍കെയര്‍ സയന്‍സ് എത്ര പുരോഗമിച്ചിട്ടും ഇന്നും ഉടയാതെ ശക്തമായി നിലനില്‍ക്കുന്ന ചില മേക്കപ്പ് മിത്തുകൾ

Spread the love

മേക്കപ്പ് എന്നത് ആഡംബരമായി കണ്ടിരുന്ന കാലത്ത് നിന്ന് അതൊരു ആവശ്യമെന്ന നിലയിലെത്തിയിരിക്കുന്നു. ഓരോ കാലങ്ങളിലും മേക്കപ്പ് ട്രെന്‍ഡുകള്‍ മാറി മാറി വരാറുണ്ട്. എന്നാല്‍, സ്‌കിന്‍കെയര്‍ സയന്‍സ് എത്ര പുരോഗമിച്ചിട്ടും ഇന്നും ഉടയാതെ ശക്തമായി നിലനില്‍ക്കുന്ന ചില മേക്കപ്പ് മിത്തുകളുണ്ട്.

1. മേക്കപ്പ് ചര്‍മത്തെ സുന്ദരമാക്കും

എത്ര മോശം ചര്‍മമാണെങ്കിലും മേക്കപ്പ് ഇട്ട് അഡ്ജെസ്റ്റ് ചെയ്യാമെന്ന് മിക്ക ആളുകളും ചിന്തിക്കാറുണ്ട്. എന്നാല്‍ മനസിലാക്കേണ്ട പ്രധാന കാര്യം, നല്ല മേക്കപ്പിന്‍റെ അടിസ്ഥാനം നല്ല ചര്‍മമാണ്. ചര്‍മം ആരോഗ്യമുള്ളതാക്കുകയാണ് മേക്കപ്പ് മികച്ചതാകാനുള്ള മാര്‍ഗം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. എണ്ണമയമുള്ള ചര്‍മത്തിന് എന്തിന് മോയ്‌സ്ചറൈസര്‍?

എണ്ണമയമുള്ള ചര്‍മത്തിന് മോയ്‌സ്ചറൈസര്‍ ആവശ്യമില്ലെന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ മേക്കപ്പ് ചെയ്യുമ്പോള്‍ മോയ്‌സ്ചറൈസര്‍ ഉപയോഗിക്കാതിരിക്കുന്നത് ചര്‍മം അധിക എണ്ണമയം ഉല്‍പാദിപ്പിക്കാന്‍ ഇടയാക്കും . എണ്ണമയമുള്ള ചര്‍മത്തില്‍ കോമഡോജെനിക് അല്ലാത്തതു ലൈറ്റ് ആയതുമായ മോയ്‌സ്ചറൈസര്‍ ഉപയോഗിക്കേണ്ടത് പ്രധാനമാണ്.

3. പ്രൈമറൊക്കെ വേണോ!

മേക്കപ്പിന് മുന്‍പ് പ്രൈമര്‍ ഇടുന്നത് പലപ്പോഴും അവശ്യമില്ലാത്ത ചടങ്ങാണെന്ന് ധരിക്കുന്നവരുണ്ട്. എന്നാല്‍ ചര്‍മത്തിലെ സുഷിരങ്ങള്‍ കുറയ്ക്കുന്നതിനും ചെറിയ ചുളിവുകള്‍ മൃദുവാക്കുന്നതിനും പ്രൈമര്‍ വളരെ പ്രധാനമാണ്. ചര്‍മത്തിന്‍റെ തരം അനുസരിച്ച് ശരിയായ പ്രൈമര്‍ ഉപയോഗിക്കുന്നത് മേക്കപ്പ് മികച്ച രീതിയിലാകാന്‍ സഹായിക്കും.

4. ഫൗണ്ടേഷന്‍

മികച്ച മേക്കപ്പിന് ഫുൾ-കവറേജ് ഫൗണ്ടേഷൻ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് കരുതരുത്. കനത്ത ഫൗണ്ടേഷനുകൾ നേർത്ത വരകളായി മാറുകയും ചർമത്തില്‍ നിന്ന് അടരുകയും ചെയ്യുന്നു. ചര്‍മത്തിന്‍റെ ടോണ്‍ അനുസരിച്ച് ലൈറ്റ് ആയിട്ടുള്ള ഫൗണ്ടേഷൻ ഉപയോഗിക്കുന്നത് ചര്‍മത്തിന്‍റെ നിറം മങ്ങാതെ തന്നെ ചര്‍മത്തില്‍ കൂടുതല്‍ യോജിച്ചു നില്‍ക്കും.

5. കൺസീലർ വെറും പാടുകൾ മറയ്ക്കാൻ വേണ്ടിയുള്ളതല്ലേ?

കൺസീലറുകൾ ഇരുണ്ട പാടുകൾ കുറയ്ക്കാന്‍ വേണ്ടി മാത്രമാണെന്നാണ് പൊതുവായ ധാരണ. എന്നാല്‍ നല്ല കൺസീലർ മുഖത്തിന്റെ ചില ഭാഗങ്ങൾ ഹൈലൈറ്റ് ചെയ്യാന്‍ സഹായിക്കുന്നു. ഉദാഹരണത്തിന് മൂക്കിന്റെ പാലം, കണ്ണുകൾക്ക് താഴെ എന്നിവ ഹൈലൈറ്റ് ചെയ്യാൻ സഹായിക്കും. ഉയർന്ന നിലവാരമുള്ള, പൂർണ കവറേജുള്ള കൺസീലർ ചർമത്തിൽ തിളക്കമുള്ള ഒരു ലുക്ക് നൽകുന്നു.