പ്രമേഹ പേടി വേണ്ട; ഇനി എത്ര വേണമെങ്കിലും ലഡ്ഡു കഴിക്കാം:  എളുപ്പത്തില്‍ മധുരമൂറുന്ന തിന ലഡ്ഡു ഉണ്ടാക്കാം, റെസിപ്പി ഇതാ 

Spread the love

എല്ലാവർക്കും പ്രിയപ്പെട്ട ഒരു മധുരപലഹാരമാണ് ലഡ്ഡു. എന്നാല്‍ പ്രമേഹഭീതിയുള്ളവർക്ക് ഇത് ഒഴിവാക്കേണ്ടിവരാറുണ്ട്.

video
play-sharp-fill

എന്നാല്‍ ഇനി ആ പേടി വേണ്ട! മൈദയോ ഗോതമ്ബോ ചേർക്കാതെ തന്നെ ആരോഗ്യമുള്ളതും രുചികരവുമായി തിന ലഡ്ഡു വീട്ടില്‍ തന്നെ തയ്യാറാക്കാം. പ്രോട്ടീനും ഇരുമ്ബും ധാരാളമായി അടങ്ങിയ തിന ആരോഗ്യത്തിനും ഗുണം ചെയ്യും. കുട്ടികള്‍ മുതല്‍ മുതിർന്നവർ വരെ ഇഷ്ടപ്പെടുന്ന ഒരു ആരോഗ്യകരമായ പലഹാരമാണിത്.

 

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തിന – 2 കപ്പ്

 

ശർക്കര പൊടി – 1 ½ കപ്പ്

 

നെയ്യ് – 3 ടീസ്പൂണ്‍

 

കശുവണ്ടി – ¼ കപ്പ്

 

തേങ്ങ – ¼ കപ്പ്

 

തയ്യാറാക്കുന്ന വിധം

 

ആദ്യം തിന വെള്ളത്തില്‍ കഴുകി അരമണിക്കൂർ വെള്ളത്തില്‍ കുതിർത്തു വയ്ക്കുക. ശേഷം വെള്ളം നീക്കി തിന പൂർണമായും ഉണക്കുക. (ഒട്ടും ഈർപ്പമില്ലാതെ വേണം.) ഉണങ്ങിയ തിന പാനില്‍ അല്പം വറുത്ത് മിക്സിയില്‍ പൊടിച്ചെടുക്കുക. അതേ പാനില്‍ നെയ്യ് ഒഴിച്ച്‌ ചൂടായപ്പോള്‍ കശുവണ്ടിയും തേങ്ങയും ചേർത്ത് വറുക്കുക. സ്വർണ്ണനിറമാകുമ്ബോള്‍ കുറച്ച്‌ നെയ്യ് കൂടി ചേർത്ത് അടുപ്പണച്ച്‌ തിന പൊടിയും ശർക്കര പൊടിയും ചേർത്ത് നന്നായി കലർക്കുക. മിശ്രിതം അല്പം തണുത്തതിനു ശേഷം കൈകൊണ്ട് ചെറിയ ഉരുളകളാക്കി ലഡ്ഡുവായി തീർക്കുക.

 

ഇങ്ങനെ മൈദയോ ഗോതമ്ബോ ചേർക്കാതെ തന്നെ ആരോഗ്യകരമായ രുചിയുള്ള തിന ലഡ്ഡു വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാം. പോഷകസമൃദ്ധമായ ഈ ലഡ്ഡു ഒരു തവണ കഴിച്ചാല്‍ വീണ്ടും കഴിക്കണമെന്ന തോന്നലുണ്ടാകും. പ്രമേഹഭീതിയുള്ളവർക്കും സുരക്ഷിതമായി ആസ്വദിക്കാവുന്ന മധുര വിഭവമാണിത്.