
കൊച്ചി: മകരവിളക്ക് ദിനത്തില്‍ ശബരിമലയില്‍ കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ഹൈക്കോടതി. പ്രവേശനം 35,000 പേർക്ക് മാത്രം. സ്പോട്ട് ബുക്കിംഗ് വഴി 5000 പേർക്കും പ്രവേശനം അനുവദിക്കും.
13 ന് വെർച്വല്‍ ക്യൂ വഴി 35,000 പേർക്കും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കും പ്രവേശനം നല്‍കും. മകരവിളക്ക് സമയം 6 മുതല്‍ 7 വരെ, അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകർക്ക് മാത്രമാവും പ്രവേശനം. സന്നിധാനത്ത് ഒരു സ്ഥാപനത്തില്‍ നിന്നുള്ള രണ്ട് പേർക്ക് മാത്രം പ്രവേശനം. മകരവിളയ്ക്ക് സമയം കേബിളുകള്‍ ട്രൈപോടുകള്‍ എന്നിവ ഉപയോഗിക്കുന്നതിനും നിയന്ത്രണത്തിന് ചീഫ് കോർഡിനേറ്റർക്ക് ഹൈകോടതി നിർദേശം നല്‍കി.
മകരവിളക്ക് ദിനത്തില്‍ രാവിലെ പത്തുമണിക്ക് ശേഷം നിലയ്ക്കലില്‍ നിന്നും ആരെയും പമ്പയിലേക്ക് കടത്തിവിടില്ല. 11 മണി കഴിഞ്ഞാല്‍ പമ്പ യിൽ നിന്നും സന്നിധാനത്തേക്കും ആരെയും കടത്തിവിടാൻ പാടില്ലെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. മകരവിളക്ക് ദിനത്തിലെ തിരക്ക് കുറയ്ക്കാൻ നിയന്ത്രണങ്ങള്‍ കർശനമാക്കുമെന്ന് ഡിജിപി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


