സുരേന്ദ്രന് മകരവിളക്ക് ദർശനം ടിവിലൂടെ മാത്രം; ഹർജി ഇന്ന് പരിഗണിക്കില്ല
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് മകര വിളക്ക് ദർശനം ടിവിയിലൂടെ മാത്രം. മകര വിളക്ക് ദർശനത്തിനായി ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല. ഇതോടെയാണ് ശബരിമലയിൽ പോകാൻ സുരേന്ദ്രന് കഴിയാതെ വരുന്നത്.ഇന്ന് പരിഗണിക്കേണ്ട കേസുകളുടെ ലിസ്റ്റിൽ സുരേന്ദ്രന്റെ ഹർജി ഉൾപ്പെടുത്തിയിട്ടില്ല. മകരവിളക്ക് ദർശനത്തിനായി ശബരിമലയിൽ പോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സുരേന്ദ്രൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ഇതിനായി ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥ ഇളവുചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.എന്നാൽ, യാതൊരു കാരണവശാലും ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്നും സുരേന്ദ്രനെ പമ്പയിലും സന്നിധാനത്തും പ്രവേശിക്കാൻ അനുവദിക്കരുതെന്നുമാണ് സർക്കാരിന്റെ നിലപാട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0