ശബരിമലയിൽ മകര ജ്യോതി കാണാൻ പാസ് നൽകി തട്ടിപ്പ്: ജീവനക്കാർ സമ്പാദിക്കുന്നത് ലക്ഷങ്ങൾ: അന്യസംസ്ഥാനത്തു നിന്നുള്ള ഭക്തരെയാണ് പാസ് നൽകി കബളിപ്പിക്കുന്നത്: അന്വേഷണം ആരംഭിച്ച് എസ്ഐ ടി.

Spread the love

ശബരിമല: ശബരിമലയില്‍ താൽക്കാലിക ജീവനക്കാർ വരെ ദിവസവും ആയിരക്കണക്കിന് രൂപ വീട്ടിലേക്ക് അയയ്ക്കുന്നു എന്ന വിവരം പുറത്തുവന്നതോടെ അന്വേഷണം ഊർജിതമാക്കി എസ് ഐ ടി യും വിജിലൻസും . അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. മകരജ്യോതി കാണുവാനും വൻ തട്ടിപ്പ് നടക്കുന്നു എന്നാണ് പുറത്തു വരുന്ന വിവരം.

video
play-sharp-fill

മകരജ്യോതി കാണാൻ അതായത് ജനുവരി 14ന് വൻഭക്തജന തിരക്കാണ് ഉണ്ടാകുക.
ജ്യോതി പ്രമാണിച്ച്‌ എല്ലാ വകുപ്പുകള്‍ക്കും ദേവസ്വം പ്രത്യേക പാസ് നല്കും.ഇതില്‍ ദിവസവേതനക്കാരും ഉള്‍പ്പെടും. മകരവിളക്ക് സമയത്ത് പാസ് ഉള്ളവർക്കെ സന്നിധാനത്ത് പ്രവേശനം ഉള്ളു.

ഇങ്ങനെ ലഭിക്കുന്ന പാസുകള്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തുന്ന ഭക്തർക്ക് വൻ വിലയ്ക്ക് വില്ക്കുകയാണ് ചിലർ നടത്തുന്ന തട്ടിപ്പ്.
ലക്ഷങ്ങള്‍ വരെ നല്കി മലേഷ്യയില്‍ നിന്ന് എത്തിയ സ്വാമിമാർ ഈ പാസ് വാങ്ങിയതായാണ് ശബരിമലയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത്..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ ഇപ്പോള്‍ ദേവസ്വം ബോർഡ് ക്ലർക്ക് ആയി എത്തിയ വിവാദ സ്വാമിയുടെ ബിനാമിയായ പാറശാല സ്വദേശി ഇത്തരത്തിലുള്ള പാസില്‍ ലക്ഷങ്ങളാണ് തട്ടിയതെന്ന വിവരവും പുറത്തായിട്ടുണ്ട്.
ഇയാള്‍ക്കെതിരെ എസ് ഐ ടി അന്വേഷണം ആരംഭിച്ചു.കൂടാതെ ഇയാളുടെ അറിവോടെയാണ് ധനലക്ഷിമി ബാങ്കില്‍ പല ജീവനക്കാരും പണം കൈമാറുന്നത്.

ഇതേ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോസ്റ്റ് ഓഫിസ് വഴി താൽക്കാലിക ജീവനക്കാർ അയച്ച രൂപയിൽ ചന്ദനവും കുങ്കുമവും പറ്റിയിട്ടുണ്ടന്ന് ജീവനക്കാർ അറിയിച്ചു.