video
play-sharp-fill

മകന്റെ പ്രതിശ്രുത വധുവിനെ വിവാഹം കഴിച്ചു പിതാവ്: മകന്റെ വിവാഹം നടക്കുന്നതിന് തൊട്ടു മുൻപാണ് സംഭവം: ആകെ തകർന്ന യുവാവ് സന്യാസിയായി

മകന്റെ പ്രതിശ്രുത വധുവിനെ വിവാഹം കഴിച്ചു പിതാവ്: മകന്റെ വിവാഹം നടക്കുന്നതിന് തൊട്ടു മുൻപാണ് സംഭവം: ആകെ തകർന്ന യുവാവ് സന്യാസിയായി

Spread the love

ഡൽഹി: വിവാഹത്തിന് തൊട്ടുമുമ്പ് പിതാവ് തന്റെ വധുവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് യുവാവ് സന്യാസജീവിതം തെരഞ്ഞെടുത്തു.
മഹാരാഷ്ട്രയിലെ നാസിക്കില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം.

ആ യുവാവ് തന്റെ പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്, കുറച്ച്‌ കാലം മുമ്പ് മകന് അനുയോജ്യമായ വിവാഹം ഇയാള്‍ അന്വേഷിക്കാന്‍ തുടങ്ങിയിരുന്നു. ഒരു പെണ്‍കുട്ടിയെ കണ്ടെത്തുകയും അവര്‍ തമ്മില്‍ പരസ്പര സമ്മതത്തെ തുടര്‍ന്ന് വിവാഹം നിശ്ചയിക്കുകയും ചെയ്തിരുന്നു.

എന്നിരുന്നാലും, വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പിതാവും മകന്‍ വിവാഹം കഴിക്കാനിരിക്കുന്ന യുവതിയും തമ്മില്‍ പ്രണയത്തിലാകുകയും മകന്‍ വിവാഹം കഴിക്കാന്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിശ്ചയിച്ചിരുന്ന സ്ത്രീയെ പിതാവ് വിവാഹം കഴിക്കുകയും ചെയ്തു. ഇതോടെ വിവാഹം മുടങ്ങിയ മകന്‍ സന്യാസ ജീവിതം തിരഞ്ഞെടുത്തു, തന്റെ ചില സാധനങ്ങളുമായി ഇയാള്‍ റോഡരികില്‍ ഇരിക്കുന്ന ചിത്രം മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.