play-sharp-fill
മകന്റെ കൂട്ടുകാരൻ അമ്മയുടെ ഭർത്താവ്: 7 മക്കളുടെ അമ്മയായ 46 കാരിക്ക് 21 കാരൻ വരൻ: മൂവരും ഒരു വീട്ടിൽ സന്തുഷ്ട ജീവിതം നയിക്കുന്നുവെന്ന് സോഷ്യൽ മീഡിയ

മകന്റെ കൂട്ടുകാരൻ അമ്മയുടെ ഭർത്താവ്: 7 മക്കളുടെ അമ്മയായ 46 കാരിക്ക് 21 കാരൻ വരൻ: മൂവരും ഒരു വീട്ടിൽ സന്തുഷ്ട ജീവിതം നയിക്കുന്നുവെന്ന് സോഷ്യൽ മീഡിയ

മിഷിഗൺ: തന്നെക്കാള്‍ പ്രായം കുറഞ്ഞയാളെ വിവാഹം കഴിച്ചതിന്റെ പേരില്‍ സമൂഹത്തില്‍ നിന്ന് കളിയാക്കലുകള്‍ നേരിടേണ്ടി വന്ന സ്ത്രീകള്‍ ധാരാളമുണ്ട്.
അതില്‍ സെലിബ്രിറ്റികളും ഉള്‍പ്പെടുന്നു. തന്റെ മകന്റെ സമപ്രായക്കാരനായ ഉറ്റസുഹൃത്തിനെ വിവാഹം കഴിച്ച യുഎസിലെ മിഷിഗണ്‍ സ്വദേശിയായ ആമി എന്ന 46 കാരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

ആമിയുടെ മകന്‍ എയ്ഡിനും സുഹൃത്ത് ബ്രൈസും 13ാം വയസ്സിലാണ് കണ്ടുമുട്ടുന്നത്. അപ്പോള്‍ മുതല്‍ ബ്രൈസിന് ആമിയോട് ഇഷ്ടം തോന്നിയിരുന്നു. എന്നാല്‍ തുടക്കത്തില്‍ ഇക്കാര്യം ബ്രൈസ് ആമിയോട് പറഞ്ഞിരുന്നില്ല. തനിക്ക് 18 വയസ്സ് ആകുന്നത് വരെ ബ്രൈസ് കാത്തിരുന്നു. നിയമപരമായുള്ള തടസ്സമായിരുന്നു കാരണം.

തന്റെ 18ാം പിറന്നാളിന്റെ അന്ന് ബ്രൈസ് തന്റെ ഇഷ്ടം ആമിയോട് തുറന്നുപറഞ്ഞു. എന്നാല്‍, കേട്ടയുടൻ ആമി ബ്രൈസിന്റെ പ്രൊപ്പോസല്‍ തള്ളിക്കളഞ്ഞു. ബ്രൈസ് തനിക്ക് മകനെപ്പോലെയാണെന്നും മാത്രമല്ല തമ്മില്‍ 25 വയസ്സിന്റെ പ്രായവ്യത്യാസമുണ്ടെന്നും ഏഴ് കുട്ടികളുടെ അമ്മ കൂടിയായ
ആമി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, ഇതിന് കുറച്ചു കാലത്തിനു ശേഷം ആമിക്ക് ബ്രൈസിനോട് ഇഷ്ടം തോന്നിത്തുടങ്ങി. പിന്നാലെ 2022ല്‍ ബ്രൈസിന്റെ വിവാഹവാഗ്ദാനം അവര്‍ സ്വീകരിച്ചു. ഇതിന് ശേഷം തന്റെ ഇഷ്ടം ബ്രൈസ് എയ്ഡിനോട് പങ്കുവെച്ചു. എയ്ഡിനാണ് തന്റെ അമ്മയെയും ബ്രൈസിനെയും ആദ്യത്തെ ഡേറ്റിംഗിന് കൊണ്ടുപോയത്. മൂന്ന് മാസത്തിന് ശേഷം ഇരുവരും ഒന്നിച്ചു താമസമാരംഭിച്ചു.

തങ്ങളുടെ ബന്ധത്തെക്കുറിച്ച്‌ സുഹൃത്തുക്കളോടും ബന്ധുക്കളോടും അവര്‍ പങ്കുവെച്ചു. എന്നാല്‍, വിമര്‍ശനങ്ങളുടെ പെരുമഴയായിരുന്നു ഇരുവരും നേരിട്ടത്. അതിനാല്‍ രണ്ടു വർഷത്തോളം പ്രണയം ഇങ്ങനെ തുടർന്നു. ഇതിന് ശേഷം 2024 ഒക്ടോബറില്‍ 21-ാം വയസ്സില്‍ ബ്രൈസ് ആമിക്ക് മിന്നു ചാർത്തി.

ബ്രൈസ് തന്നെ ആദ്യം പ്രൊപ്പോസ് ചെയ്തപ്പോള്‍ താന്‍ അത്ഭുതപ്പെട്ടുപോയെന്ന് ആമി പറഞ്ഞു. പ്രായം അത്രയും കുറവായതിനാല്‍ ബ്രൈസിന്റെ ഇഷ്ടം താന്‍ തള്ളിക്കളയുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. ആമിയുടെയും എയ്ഡിന്റെയും വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്നു ബ്രൈസ്. ”ആദ്യം ഇത്തരമൊരു ബന്ധം കുഴപ്പമില്ലെന്ന് എയ്ഡിന്‍ പറഞ്ഞുവെങ്കിലും അത് യാഥാര്‍ത്ഥ്യമായപ്പോള്‍ എയ്ഡിന് അസ്വസ്ഥത തോന്നി എന്നതാണ് വാസ്തവം,” ബ്രൈസ് പറഞ്ഞു.

പ്രണയബന്ധത്തേക്കുക്കുറിച്ച്‌ മകനോട് പറഞ്ഞപ്പോള്‍ തന്റെ സുഹൃത്തിനെ സ്‌നേഹിക്കാന്‍ പറഞ്ഞത് മകന്‍ തന്നെയാണെന്ന് ആമി പറഞ്ഞു.

”മുമ്പ് ഞാന്‍ ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ട്. എന്നെ നിരുപാധികം സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരാളെയാണ് ഞാന്‍ ആഗ്രഹിച്ചത്,” ആമി പറഞ്ഞു. വിവാഹം കഴിക്കാനുള്ള തീരുമാനത്തില്‍ ഇരുവരുടെയും വീട്ടുകാരും സുഹൃത്തുക്കളും പിണങ്ങി.എങ്കിലും കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എയ്ഡനും ഒരു സാക്ഷിക്കും മുന്നില്‍വെച്ച്‌ ഇരുവരും വിവാഹിതരായി.

”വിവാഹം ലളിതവും നിയമപരവുമാകണമെന്ന് ആഗ്രഹിച്ചു. ഞങ്ങള്‍ ഒരുമിച്ച്‌ ജീവിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ട്,” ആമി കൂട്ടിച്ചേര്‍ത്തു. തനിക്ക് ഒരിക്കലും സ്വന്തം കുട്ടികളുണ്ടാകില്ലെന്ന് അംഗീകരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും പക്വതയുള്ള ഒരു സ്ത്രീയുടെ കൂടെ ജീവിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ബ്രൈസ് വെളിപ്പെടുത്തി.

ഇപ്പോള്‍ ഇവർ മൂവരും ഒരു വീട്ടിലാണ് താമസിക്കുന്നത്. ചുറ്റുമുള്ളവർ അവര്‍ക്കെതിരേ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും തങ്ങളുടെ ജീവിതത്തില്‍ സന്തുഷ്ടരായതിനാല്‍ അതൊന്നും അവര്‍ ഒട്ടും ഗൗനിക്കുന്നില്ല.