video
play-sharp-fill

മേജർ രവി എറണാകുളത്ത് ബിജെപി സ്ഥാനാർത്ഥിയായേക്കും ; ചർച്ച നടത്തി ബിജെപി നേതൃത്വം

മേജർ രവി എറണാകുളത്ത് ബിജെപി സ്ഥാനാർത്ഥിയായേക്കും ; ചർച്ച നടത്തി ബിജെപി നേതൃത്വം

Spread the love

എറണാകുളത്ത് മേജർ രവിയെ സ്ഥാനാർത്ഥിയാക്കാൻ ചർച്ചകൾ നടത്തി ബിജെപി നേതൃത്വം. കൊല്ലത്ത് കുമ്മനം രാജശേഖരനും ബിജെപി ജില്ലാ അധ്യക്ഷൻ ബി ബി ഗോപകുമാറും പരിഗണനയിൽ.

ആലത്തൂരിൽ പാലക്കാട് വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പൽ സരസ്വതി ടീച്ചറെയും പരിഗണിക്കുന്നു. ഇന്ന് ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക വരുമെന്നാണ് പ്രതീക്ഷ.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളുടെ രണ്ടാമത്തെ പട്ടിക കഴിഞ്ഞ ദിവസം ബിജെപി പുറത്തുവിട്ടു. നിതിൻ ഗ‍ഡ്‌കരി അടക്കം പ്രമുഖരെ ഉൾപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിലെ 72 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. എന്നാൽ കേരളത്തിലെ സ്ഥാനാര്‍ത്ഥികൾക്കായി കാത്തിരിപ്പ് തുടരും. കേരളത്തിൽ ഒഴിവുള്ള സീറ്റുകളിൽ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group