video
play-sharp-fill

ആദ്യം പുകഴ്‌ത്തി, പിറ്റേന്ന് ഓന്തിനെപ്പോലും നാണിപ്പിക്കും വിധം നിറം മാറി’; മേജര്‍ രവിക്കെതിരെ ആഞ്ഞടിച്ച്‌ മോഹൻലാല്‍ ഫാൻസ്

ആദ്യം പുകഴ്‌ത്തി, പിറ്റേന്ന് ഓന്തിനെപ്പോലും നാണിപ്പിക്കും വിധം നിറം മാറി’; മേജര്‍ രവിക്കെതിരെ ആഞ്ഞടിച്ച്‌ മോഹൻലാല്‍ ഫാൻസ്

Spread the love

കൊച്ചി: എമ്പുരാൻ വിവാദത്തില്‍ സംവിധായകൻ മേജർ രവിക്കെതിരെ മോഹൻലാല്‍ ഫാൻസ് അസോസിയേഷൻ.

സിനിമ അണിയറപ്രവർത്തകർക്കും ഫാൻസുകാർക്കും ഒപ്പം ചിത്രം കണ്ടശേഷം ലോകോത്തര നിലവാരമുള്ള സിനിമയാണെന്ന് പറഞ്ഞ മേജർ രവി സംവിധായകൻ പൃഥ്വിരാജിനെ അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്‌തു.

ചാനലില്‍ റിവ്യൂ പറഞ്ഞശേഷം പിറ്റേദിവസം ഓന്തിനെ നാണിപ്പിക്കുന്ന വിധത്തില്‍ നിറം മാറിവന്ന് സിനിമയെയും സംവിധായകനെയും വിമർശിച്ചത് വെറും പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും മോഹൻലാല്‍ ഫാൻസ് അസോസിയേഷൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഹൻലാല്‍ എന്ന വ്യക്തിക്ക് ഒരു അഭിപ്രായം പറയാനുണ്ടെങ്കില്‍ അത് പറയുകതന്നെ ചെയ്യും. അതിന് സിനിമയില്‍ എന്നപോലെ ഒരു ആമുഖത്തിന്റെ ആവശ്യമില്ല. മേജർ രവിയുടെ ലൈവ് വീഡിയോ കാരണം മോഹൻലാലിന്റെ പിറ്റേന്ന് വന്ന ഖേദപ്രകടനം എല്ലായിടത്തും ഒരു മാപ്പപേക്ഷ പോലെ നിഴലിച്ചുവെന്നും ഫാൻസ് അസോസിയേഷൻ പറഞ്ഞു.