എനിക്ക് ഒരു തന്തയേ ഉളളൂ, എന്നെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്; എന്നെ അളക്കാൻ മല്ലികച്ചേച്ചി ആയിട്ടില്ല; മറുപടിയുമായി മേജര്‍ രവി

Spread the love

സംവിധായകൻ മേജർ രവി എമ്പുരാൻ സിനിമയ്‌ക്കെതിരെ സ്വീകരിച്ച നിലപാട് ഏറെ വിവാദമായിരുന്നു. ആദ്യം ചിത്രത്തെ അനുകൂലിച്ച മേജർ പിന്നീട് എതിരാവുകയായിരുന്നു.

എന്നാൽ ഇതിനെതിരെ നടി മല്ലികാ സുകുമാരൻ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഒരു അഭിമുഖത്തിൽ മല്ലിക മേജർ രവിയുടെ നിലപാടിനെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. രാജ്യസ്‌നേഹിയായ പട്ടാളക്കാരൻ ആദ്യം സത്യം പറയാൻ പഠിക്കണമെന്നും ചാടിച്ചാടി പാർട്ടി മാറിയാല്‍ ക്വാളിറ്റിയുണ്ടാകില്ലെന്നുമാണ് മല്ലിക അഭിമുഖത്തില്‍ പറയുന്നത്.

ഇപ്പോഴിതാ മല്ലികാ സുകുമാരൻ്റെ പ്രതികരണത്തിന് പിന്നാലെ മറുപടിയുമായി മേജർ രവി രംഗത്തെത്തിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൻ നേരത്തെ ഏതെങ്കിലും ഒരു പാർട്ടിയുടെ മെമ്പറായിരുന്നുവെന്നത് മല്ലിക സുകുമാരൻ തെളിയിക്കണമെന്ന് മേജർ രവി പറഞ്ഞു. തനിക്ക് ഒരു തന്തയാണുള്ളതെന്നും തന്റെ രാജ്യസ്‌നേഹം അളക്കാൻ മല്ലികച്ചേച്ചിയായിട്ടില്ലെന്നും മേജർ രവി പറഞ്ഞു. എമ്പുരാൻ സിനിമ കണ്ടിറങ്ങുമ്ബോള്‍ അങ്ങനെയോ പറയുകയുള്ളൂ, റിലീസിന് മുൻപ് മോഹൻലാല്‍ എമ്പുരാൻ കണ്ടിട്ടില്ല എന്നത് ഞാൻ ആവർത്തിക്കുകയാണെന്നും മേജർ രവി കൂട്ടിച്ചേർത്തു.

മേജർ രവിയുടെ വാക്കുകൾ ഇങ്ങനെ:

‘എനിക്ക് വളരെ ബഹുമാനമുള്ളയാളാണ് മല്ലികച്ചേച്ചി. എന്നാല്‍ ആദ്യം ഫാക്ടുകള്‍ മനസിലാക്കണം. ചാടിച്ചാടി പാർട്ടി മാറുന്നുപോലും. എനിക്ക് ഒരു തന്തയാണ്. ഇങ്ങനെ പറയുന്നതില്‍ ക്ഷമിക്കണം. ഇന്ത്യ മഹാരാജ്യത്ത് ഏതെങ്കിലും പാർട്ടിയില്‍ ഞാൻ മെമ്ബറായിരുന്നു എന്ന് ഇവർ പറയുകയാണെങ്കില്‍ അന്ന് ഞാൻ അവർ പറയുന്നത് കേള്‍ക്കും. അത് തെളിയിക്കണം. എന്നെ കോണ്‍ഗ്രസുകാർ പല സ്ഥലത്തും വിളിച്ച്‌ ആദരിച്ചിട്ടുണ്ട്. അന്ന് ഞാൻ കോണ്‍ഗ്രസായി എന്ന് പറയുന്നത് വിവരദോഷമാണ്. അല്‍പജ്ഞാനം കൊണ്ട് ഇതുപോലെ ആരെയും കുറ്റപ്പെടുത്തരുത്. പട്ടാളക്കാരന്റെ രാജ്യസ്‌നേഹം അളക്കാൻ മല്ലികച്ചേച്ചി ആയിട്ടില്ല.

എമ്ബുരാൻ സിനിമ കണ്ടിറങ്ങുമ്ബോള്‍ എനിക്ക് അങ്ങനെയേ പറയാൻ സാധിക്കൂ. ഇത്രയും വർഗവിദ്വേഷമുണ്ടാക്കുന്ന ഒരു സിനിമ. അതിനെക്കുറിച്ച്‌ ഓരോന്നായി എടുത്ത് പറയാൻ തുടങ്ങിയാല്‍, എന്നെക്കൊണ്ട് പറയിപ്പിക്കരുത്. ഞാൻ പറയുന്നു മോഹൻലാല്‍ എമ്ബുരാൻ സിനിമ കണ്ടിട്ടില്ല. ഇനിയും മല്ലികച്ചേച്ചി എന്തെങ്കിലും എന്നെക്കുറിച്ച്‌ പറയുകയാണെങ്കില്‍ ആരും എന്നെ വിളിക്കരുത്. ഇതിനൊന്നും പ്രതികരിക്കണമെന്ന് എനിക്ക് തോന്നുന്നില്ല എന്നും മേജർ രവി പറഞ്ഞു.