
മലപ്പുറം: പൂക്കോട്ടൂർ മൈലാടിയില്‍ ചെരിപ്പുകമ്പനിയില്‍ വൻ തീപ്പിടിത്തം. വിവിധ യൂണിറ്റുകളില്‍നിന്ന് ഫയർഫോഴ്‌സെത്തി തീ നിയന്ത്രണവിധേയമാക്കുന്നു.
തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കുന്നത്. ആളപായമില്ലെന്നാണ് വിവരം. സമീപത്തെ വീടുകളിലേക്കും മറ്റും തീ പടരാതിരിക്കാനുള്ള നീക്കം തുടരുന്നു.
ചെരിപ്പുകമ്പനിയുടെ ഗോഡൗണില്‍നിന്ന് അല്പസമയം മുൻപാണ് തീ ആളിപ്പടരുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടൻതന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയും നാട്ടുകാർ ചേർന്ന് തീയണയ്ക്കാനുള്ള പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തീ ഉയർന്നത് റബ്ബർ ഫാക്ടറിയില്‍നിന്നാണെന്നാണ് വിവരം. തുടർന്ന് പല ഭാഗങ്ങളിലേക്കായി വ്യാപിച്ച തീ, രണ്ട് ഭാഗങ്ങളില്‍നിന്നുകൊണ്ട് അഗ്നിരക്ഷാ സേന അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി.



