ഇത്തവണ ധനുഷല്ല, ബിപാഷ ബസു; വീണ്ടും വിവാദത്തിൽപ്പെട്ട് നടി മൃണാൾ താക്കൂർ; ഒടുവിൽ താരം മാപ്പ് പറഞ്ഞു

Spread the love

മുംബൈ : ബോളിവുഡ് നടി മൃണാൽ താക്കൂർ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറയുന്ന താരമാണ്. അജയ് ദേവ്ഗണിനൊപ്പം അഭിനയിച്ച സൺ ഓഫ് സർദാർ 2വിന്റെ റിലീസ്, ധനുഷുമായി ബന്ധപ്പെടുത്തിയുള്ള അഭ്യൂ​ഹങ്ങൾ എന്നിവയായിരുന്നു അവയിൽ പ്രധാനം. എന്നാൽ ഇപ്പോൾ വർഷങ്ങൾക്ക് മുമ്പത്തെ ടിവി ഷോയിൽ മൃണാൾ പറഞ്ഞ കാര്യങ്ങളാണ് വിവാദമായത്.

നടി ബിപാഷ ബസുവിനെ പരിഹസിക്കുന്ന വീഡിയോ വീണ്ടും പ്രത്യക്ഷപ്പെട്ടതോടെയാണ് മൃണാൾ വിവാദത്തിൽപ്പെട്ടത്. മൃണാൽ താക്കൂർ കുങ്കും ഭാഗ്യ എന്ന ടിവി ഷോയിൽ ജോലി ചെയ്തിരുന്നപ്പോഴാണ് അവർ വിവാദ പ്രസ്താവന നടത്തിയത്. പുരുഷത്വമുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പോയി ബിപാഷയെ വിവാഹം കഴിക്കൂ. ഞാൻ ബിപാഷയേക്കാൾ വളരെ മികച്ചവളാണെന്നും മൃണാൾ ഷോയിൽ പറഞ്ഞു. വൻതോതിൽ ട്രോളുകൾ നേരിട്ടതിന് ശേഷമാണ് സംഭവത്തിൽ വിശദീകരണവുമായി താരമെത്തിയത്.

ബിപാഷയെക്കുറിച്ചുള്ള കമന്റിൽ മൃണാൽ താക്കൂർ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ ക്ഷമാപണം നടത്തി. 19 വയസ്സുള്ളപ്പോൾ ഒരു കൗമാരക്കാരനായിരിക്കെ പല മണ്ടത്തരങ്ങളും പറഞ്ഞു.തമാശയിൽ പോലും എന്റെ വാക്കുകൾ എത്രമാത്രം വേദനിപ്പിക്കുമെന്ന് എനിക്ക് മനസ്സിലായില്ല. പക്ഷേ അത് സംഭവിച്ചു. അതിൽ ഞാൻ വളരെയധികം ഖേദിക്കുന്നു. ആരെയും ശരീരപരമായി അപമാനിക്കുക എന്നതായിരുന്നില്ല എന്റെ ഉദ്ദേശ്യം. ഒരു അഭിമുഖത്തിലെ കളിയായ പരിഹാസമായിരുന്നു അത്. അത് അതിരുകടന്നുവെന്നതിൽ സംശയമില്ല. തെറ്റ് സംഭവിച്ചുവെന്ന് എനിക്ക് മനസ്സിലായി, അന്ന് നന്നായി സംസാരിക്കാനായിരുന്നെങ്കിൽ എന്ന് ഞാൻ ശരിക്കും ആഗ്രഹിക്കുന്നു. കാലക്രമേണ, സൗന്ദര്യം എല്ലാ രൂപത്തിലുമുണ്ടെന്നും വിലമതിക്കുന്നതാണെന്നും ഞാൻ മനസ്സിലാക്കാൻ തുടങ്ങിയെന്നും താരം കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

View this post on Instagram

A post shared by GONE GIRL (@wholesomeandmean)