video
play-sharp-fill

ആനപാപ്പാന്മാരെ ബൈക്കിലെത്തിയ ആറം​ഗസംഘം ആക്രമിച്ചതായി പരാതി; ആനയെ തൊടണമെന്നു പറഞ്ഞ് വന്ന സംഘത്തെ തൊഴിലാളികൾ തടഞ്ഞതിൽ പ്രകോപിതരായാണ് ആക്രമണം നടത്തിയത്

ആനപാപ്പാന്മാരെ ബൈക്കിലെത്തിയ ആറം​ഗസംഘം ആക്രമിച്ചതായി പരാതി; ആനയെ തൊടണമെന്നു പറഞ്ഞ് വന്ന സംഘത്തെ തൊഴിലാളികൾ തടഞ്ഞതിൽ പ്രകോപിതരായാണ് ആക്രമണം നടത്തിയത്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരത്ത്: ആനപാപ്പാൻമാരെ അക്രമിസംഘം വീട് കയറി അക്രമിച്ചതായി പരാതി. രണ്ട് ബൈക്കിലായി എത്തിയ ആറുപേർ ചേർന്ന് ആക്രമിച്ചുവെന്നാണ് വീട്ടുടമ രാഹുൽ ആർ എസ് പൊലീസിൽ പരാതി നൽകിയത്. നെടുമങ്ങാട് ചുള്ളിമാനൂരിലാണ് സംഭവം.

ആനപരിപാലനത്തിനായി മൂന്ന് തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. ഇവരെയാണ് ആറംഗ സംഘം ആക്രമിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ ആനയെ കെട്ടുന്ന സ്ഥലത്ത് എത്തിയ ആറംഗ സംഘത്തെ പാപ്പാൻമാർ തടഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആനയെ തൊടാൻ പോയപ്പോൾ പാപ്പാൻമാർ തടഞ്ഞതിൽ പ്രകോപിതരായ സംഘം പാപ്പാൻമാരായ മൊയ്തീൻ (63), കുഞ്ഞുമോൻ (52),യുസഫ് (60) എന്നിവരെ ഭീഷണിപ്പെടുത്തി അസഭ്യം പറഞ്ഞു. ശേഷമായിരുന്നു അതിക്രമം നടത്തിയത്. വീടിന്‍റെ വരാന്തയിൽ കിടന്നിരുന്ന രണ്ടാം പാപ്പാൻ കുഞ്ഞുമോന മർദ്ദിച്ചതായും വീട് അതിക്രമിച്ച് കയറുകയും ഡോർ തല്ലിപൊളിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.