
കേരളത്തിന്റെ വരുമാനം വർദ്ധിപ്പിക്കാൻ മാഹിയിൽ നിന്ന് മദ്യം കൊണ്ടുവരുന്നത് നിയമ വിധേയമാക്കാൻ എക്സൈസ് ശുപാർശ
സ്വന്തം ലേഖകൻ
കോട്ടയം: സർക്കാരിന് വരുമാനം വർദ്ധിപ്പിക്കാൻ മാഹിയിൽ നിന്നും മദ്യം കൊണ്ടുവരാം. കേന്ദ്ര ഭരണ പ്രദരേശമായ മാഹിയിൽ നിന്ന് കേളത്തിലേക്ക് മദ്യംകൊണ്ടുവരുന്നത് ഇപ്പോൾ നിയമ വിരുദ്ധമാണ്. പിഴയും ശിക്ഷയും കിട്ടാവുന്ന കുറ്റമാണ്. എന്നാൽ മദ്യം കൊണ്ടുവരുന്നത് നിയമ വിധേയമാക്കിയാൽ തീരുവ ചുമത്തി കേരളത്തിന് വരുമാനമുണ്ടാക്കാമെന്നാണ് എക്സൈസിന്റെ ശുപാർശ.
ഭരണപരിഷ്കാര വകുപ്പ് അഡീഷണൽ സെക്രട്ടറി ആർ.ആനന്ദവല്ലിയുടെ റിപ്പാർട്ടിലാണ് ഇതു സംബന്ധിച്ച് ശുപാർശയുള്ളത്. ഇപ്പോൾ തന്നെ മാഹിയിൽ നിന്ന് ഒളിഞ്ഞുo തെളിഞ്ഞും മദ്യം കേരളത്തിലേക്ക് വൻതോതിൽ കടത്തുന്നുണ്ട്. മദ്യക്കടത്ത് നിയമ വിധേയമാക്കിയാൽ കള്ളക്കടത്തുകാർക്ക് ചാകര യാകും. ഉദ്യോഗസ്ഥർക്കും ഇതിന്റെ പേരിൽ പടി കിട്ടും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടോ മൂന്നോ കുപ്പി കൊണ്ടുവരുന്നവന് വൻതുക തീരുവ നൽകേണ്ടിവരും. വൻ തോതിൽ കടത്തുന്നവൻ ഉദ്യോഗസ്ഥർക്ക് പടി കൊടുത്ത് ലോറിക്കണക്കിന് മദ്യം കേരളത്തിൽ ഒഴുക്കും. ഇതാണ് സംഭവിക്കാൻ പോവുക. ഇതുകൊണ്ടൊന്നും മദ്യത്തിന് വില കുറയുമെന്ന് കുടിയൻമാർ പ്രതീക്ഷിക്കേണ്ട.ഇതൊക്കെ സർക്കാരിനും ഉദ്യോഗസ്ഥർക്കും വരുമാനം വർദ്ധിപ്പിക്കാനുള്ള ടെക്നിക്കുകളാണ്.