
മഹീന്ദ്ര XUV700 ന്‍റെ പുതിയ എബണി പതിപ്പ് പുറത്തിറങ്ങി; AX7, AX7 L വേരിയന്റുകൾക്ക് 75,000 രൂപ വരെ വില കുറഞ്ഞു; പുതിയ വിലകളും സവിശേഷതകളും അറിയാം..!
മഹീന്ദ്ര അടുത്തിടെ XUV700 ന്‍റെ ഒരു പ്രത്യേക എബണി പതിപ്പ് പുറത്തിറക്കി. മുൻ പതിപ്പിന്‍റെ വിലയും അപ്‌ഡേറ്റ് ചെയ്തു. ഔദ്യോഗിക വെബ്‌സൈറ്റിൽ XUV700 ന് 75,000 രൂപ വിലക്കുറവ് ലഭിച്ചു.
ഉയർന്ന സ്‌പെക്ക് AX7, AX7 L എന്നിവയിലാണ് ഈ വിലക്കുറവ് പ്രത്യേകിച്ചും ലഭിക്കുന്നത്. എസ്‌യുവിയുടെ ഉയർന്ന വകഭേദങ്ങൾക്ക് വ്യത്യസ്‍ത വിലക്കുറവുകൾ ലഭിച്ചിട്ടുണ്ട്. എങ്കിലും, AX7 പെട്രോൾ MT 7-സീറ്റർ, 6-സീറ്റർ, AX7 ഡീസൽ MT 7-സീറ്റർ, 6-സീറ്റർ എന്നിവയ്ക്ക് വിലയിൽ മാറ്റമില്ല.
XUV700 എസ്‌യുവിക്ക് ഇപ്പോൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന പുതിയ വിലകളുടെ പട്ടിക ഇതാ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേരിയന്റുകൾ -പുതിയ വില എന്ന ക്രമത്തിൽ
AX7 പെട്രോൾ AT 7-സീറ്റർ രൂപ 20.99 ലക്ഷം
AX7 പെട്രോൾ AT 6-സീറ്റർ രൂപ 21.19 ലക്ഷം
AX7 L പെട്രോൾ AT 7-സീറ്റർ രൂപ 23.19 ലക്ഷം
AX7 L പെട്രോൾ AT 6-സീറ്റർ രൂപ 23.39 ലക്ഷം
AX7 ഡീസൽ AT 7-സീറ്റർ രൂപ 21.69 ലക്ഷം
AX7 ഡീസൽ AT 6-സീറ്റർ രൂപ 21.89 ലക്ഷം
AX7 L ഡീസൽ MT 7-സീറ്റർ രൂപ 22.24 ലക്ഷം
AX7 L ഡീസൽ MT 6-സീറ്റർ രൂപ 22.49 ലക്ഷം
AX7 L ഡീസൽ AT 7-സീറ്റർ രൂപ 23.99 ലക്ഷം
AX7 L ഡീസൽ AT 6-സീറ്റർ രൂപ 24.19 ലക്ഷം
AX7 ഡീസൽ AWD 7-സീറ്റർ രൂപ 22.89 ലക്ഷം
AX7 L ഡീസൽ AWD 7-സീറ്റർ രൂപ 24.99 ലക്ഷം